രേണുക വേണു|
Last Modified ചൊവ്വ, 18 ജനുവരി 2022 (13:43 IST)
വിരാട് കോലി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ പുതിയ ടെസ്റ്റ് ടീം നായകനെ തേടി ഇന്ത്യ. രോഹിത് ശര്‍മയും രവിചന്ദ്രന്‍ അശ്വിനുമാണ് പ്രഥമ പരിഗണനയിലുള്ളത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഭാവി കൂടി കണക്കിലെടുത്താകും പുതിയ നായകനെ പ്രഖ്യാപിക്കുക.
റിഷഭ് പന്തിനെ ഉപനായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷത്തേക്ക് രോഹിത് ശര്‍മയോ രവിചന്ദ്രന്‍ അശ്വിനോ ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുകയും റിഷഭ് പന്ത് ഇവരില്‍ ഒരാളുടെ ഉപനായകനായിരിക്കുകയും ചെയ്യുന്നത് ഇന്ത്യയ്ക്ക് വിദൂര ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. രണ്ട് വര്‍ഷത്തിനു ശേഷം റിഷഭ് പന്തിനെ ഉപനായകസ്ഥാനത്തു നിന്ന് മാറ്റി നായകനാക്കാന്‍ സാധിക്കുമെന്നും അത് ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും ബിസിസിഐയും വിലയിരുത്തുന്നു. സെലക്ടര്‍മാരും ബിസിസിഐ അധികൃതരും തമ്മില്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം.