ധോണിയെ പിന്നിലാക്കി ഋഷഭ് പന്ത്, ഞെട്ടി തലയുടെ ആരാധകർ

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (15:14 IST)
ഇന്ത്യൻ ക്രിക്കറ്റിന്റെ അതികായനായ എം എസ് ധോണിയുടെ പകരക്കാരൻ ആയിട്ടാണ് യുവതാരം ഋഷഭ് പന്തിനെ ഏവരും കാണുന്നത്. ഭാവിയിലേക്കുള്ള താരമായിട്ടാണ് ഇന്ത്യൻ ടീം പന്തിനെ വളർത്തിക്കൊണ്ടുവരുന്നത്. എന്നാൽ, പ്രതീക്ഷകളെല്ലാം തകർക്കുന്ന ബാറ്റിംഗ് പ്രകടനമാണ് പന്ത് ഇതുവരെ എടുത്തിട്ടുള്ളത്.

അതേസമയം, വിക്കറ്റ് കീപ്പിങ്ങിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ഇതിനോടകം പന്തിനായിട്ടുണ്ട്. വെസ്റ്റിൻഡീസ് പര്യടനത്തിൽനിന്നു ധോണി ഒഴിവായതോടെ ഇന്ത്യൻ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറുമായി. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിലെ പുറത്താക്കലുകളിൽ എം.എസ്. ധോണിയുടെ നേട്ടത്തെ പിന്നിലാക്കിയിരിക്കുകയാണ് പന്ത്.

ടെസ്റ്റിൽ വിക്കറ്റ് കീപ്പിങ്ങിലൂടെ 50 പേരെ പുറത്താക്കാൻ ധോണി എടുത്തത് 15 മത്സരങ്ങളാണ്. എന്നാൽ, വെറും 11 മത്സരങ്ങളിലൂടെ പന്ത് ആ ‘50 പുറത്താക്കലുകൾ’ മറികടന്നിരിക്കുകയാണ്. ഞായറാഴ്ച വിൻഡീസ് താരം ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റിനെ ക്യാച്ചെടുത്തു പുറത്താക്കിയതോടെയാണ് പുറത്താക്കലിൽ താരം അർധസെഞ്ച്വറി നേടിയത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു ടെസ്റ്റ് മൽസരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനു ലഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :