ധോണി പുറത്തേക്ക്, പകരം പന്തല്ല; ടീമില്‍ എത്തുന്നത് സഞ്ജു ?

  ms dhoni , team india , pant , kohli , ishan kishan , മഹേന്ദ്ര സിംഗ് ധോണി , ബിസിസിഐ , ദക്ഷിണാഫ്രിക്ക , പന്ത് , ഇഷന്‍ കിഷന്‍
മുംബൈ| Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (18:23 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണി യുവതാരങ്ങള്‍ക്കായി വഴിമാറി കൊടുക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ട്. ലോകകപ്പ് സെമിയിലെ തോല്‍‌വിക്ക് ശേഷം ഈ ആവശ്യം കൂടുതല്‍ ശക്തമായി.

ഭാവി കാര്യങ്ങളെ കുറിച്ച് ബിസിസിഐയുമായി സംസാരിക്കാന്‍ ധോണി ഇതുവരെ തയ്യാറായിട്ടുമില്ല. എന്നാല്‍, യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കാന്‍ ധോണി ശ്രദ്ധിക്കുന്നുണ്ട്. ട്വന്റി-20 ലോകകപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെ ധോണിയെ ഒപ്പം നിര്‍ത്തി ശക്തമായ ടീമിനെ ഒരുക്കാനാണ് സെലക്‍ടര്‍മാര്‍ പദ്ധതിയിടുന്നത്.

ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അടുത്തമാസം 15 മുതല്‍ ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയേക്കും. മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ അടുത്തമാസം നാലിനാണ് തെരഞ്ഞെടുക്കുക.

വിക്കറ്റ് കീപ്പറിന്റെ റോളില്‍ പന്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍, ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവരേയും സെലക്‍ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്.

പന്തിന്റെ ജോലി ഭാരം കുറയ്‌ക്കുക ആവശ്യമാണെന്നാണ് സെലക്‍ടര്‍മാരുടെ നിഗമനം. ഋഷഭിനൊപ്പം മികവുള്ള താരമാണ് സഞ്ജുവും ഇഷാന്‍ കിഷനും. ബാറ്റിംഗ് മികവില്‍ ഒന്നാമന്‍ ആണെങ്കിലും വിക്കറ്റിന് പിന്നിലെ പ്രകടനം സഞ്ജുവിന് തിരിച്ചടിയാണ്.

എ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് സാധ്യത വാര്‍ദ്ധിക്കും. സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തും. ഇന്ത്യ എ ടീമിന് വേണ്ടി കളിക്കുന്ന താരങ്ങളുടെ പ്രകടനം അവര്‍ വിലയിരുത്തും. ഇത് സഞ്ജുവിന് നിര്‍ണായകമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :