ഞാന്‍ കുഞ്ഞല്ലേ? എനിക്ക് 24-25 വയസ്സേ ആയിട്ടുള്ളൂ; ഫോംഔട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിചിത്ര മറുപടിയുമായി റിഷഭ് പന്ത്

എന്റെ ടി 20 റെക്കോര്‍ഡുകളും മികച്ചതാണല്ലോ എന്ന മറുചോദ്യമാണ് പന്ത് ആദ്യം ഉന്നയിച്ചത്

രേണുക വേണു| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (12:23 IST)

കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയോട് കുപിതനായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിനു മുന്നോടിയായുള്ള അഭിമുഖത്തിലാണ് തന്റേ ഫോമിനെ കുറിച്ച് ചോദ്യം ചെയ്ത ഭോഗ്ലെയോട് പന്ത് തട്ടിക്കയറിയത്. തന്റെ റെക്കോര്‍ഡുകള്‍ അത്ര മോശമൊന്നും അല്ലെന്ന് പറഞ്ഞാണ് പന്തിന്റെ പ്രതിരോധം.

ടെസ്റ്റിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ട്വന്റി 20 യിലെ കണക്കുകള്‍ അത്ര മികച്ചതല്ലല്ലോ എന്നാണ് ഭോഗ്ലെ പന്തിനോട് ചോദിച്ചത്. എന്നാല്‍ പന്തിന് ഈ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് താരത്തിന്റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു.

എന്റെ ടി 20 റെക്കോര്‍ഡുകളും മികച്ചതാണല്ലോ എന്ന മറുചോദ്യമാണ് പന്ത് ആദ്യം ഉന്നയിച്ചത്. അത് മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാല്‍ ടെസ്റ്റിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ള വ്യത്യാസമാണ് പറഞ്ഞതെന്നും ഭോഗ്ലെ ആവര്‍ത്തിച്ചു.
' താരതമ്യം എന്റെ ജീവിതത്തിന്റെ ഭാഗമല്ല. എനിക്കിപ്പോള്‍ വെറും 24-25 വയസ്സേ പ്രായമുള്ളൂ. എനിക്കൊരു 30-32 വയസ്സാകുമ്പോള്‍ ഇതുപോലെ താരതമ്യം ചെയ്തു നോക്കൂ. ഇപ്പോള്‍ ഈ താരതമ്യത്തിനു ഒരു യുക്തിയുമില്ല,' പന്ത് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :