പരിക്ക് ഭേദമായി, വെസ്റ്റിൻഡീസ് പരമ്പരയിൽ റിഷഭ് പന്ത് ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്

Rishab pant, Rishab pant Injury, India vs england, Cricket News,റിഷഭ് പന്ത്, റിഷഭ് പന്ത് പരിക്ക്, ഇന്ത്യ- ഇംഗ്ലണ്ട്, ക്രിക്കറ്റ് വാർത്ത
Rishab Pant Manchester Test
അഭിറാം മനോഹർ| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (14:25 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാല്പാദത്തിന് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് പരിക്കില്‍ നിന്നും മോചിതനാകുന്നു. നിലവില്‍ വെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ് താരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന നാലാം ടെസ്റ്റിലാണ് പന്തിന്റെ കാല്പാദത്തില്‍ പരിക്കേറ്റത്. പരിക്ക് വകവെയ്ക്കാതെ കളിക്കാനിറങ്ങിയ പന്ത് മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു.


പരിക്കിന് ശേഷം മുംബൈയിലെ സ്‌പെഷ്യലിസ്റ്റുകളെ കണ്ട് ചികിത്സ തേടിയ ശേഷമാണ് എന്‍സിഎയില്‍ ഫിറ്റ്‌നസ് വീണ്ടെടൂക്കാനുള്ള ശ്രമങ്ങളിലേക്ക് കടന്നത്. ഒക്ടോബര്‍ 2ന് അഹമ്മദാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്താനാണ് പന്ത് ലക്ഷ്യമിടുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :