ഇന്ത്യൻ ടീമിൽ കയറുമോ? ഒന്നും സ്വപ്നം കാണുന്നില്ലെന്ന് റിങ്കു സിംഗ്

അഭിറാം മനോഹർ| Last Modified ഞായര്‍, 21 മെയ് 2023 (14:40 IST)
ഐപിഎല്ലിലെ പതിനാറാം സീസണില്‍ റിങ്കു സിംഗിനോളം ചര്‍ച്ച ചെയ്യപ്പെട്ട യുവതാരം ചുരുക്കമാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവിശ്വസനീയമായ പ്രകടനം നടത്തി കളം നിറഞ്ഞ റിങ്കു അന്ന് നടന്നത് യാദൃശ്ചികമല്ലെന്ന് പല മത്സരങ്ങളിലായി തെളിയിച്ചിരുന്നു. ഇക്കഴിഞ്ഞ ലഖ്‌നൗവിനെതിരായ മത്സരത്തിലും അവിശ്വസനീയമായ പ്രകടനമാണ് താരം നടത്തിയത്. ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ പതിവാക്കിയതോടെ ഇന്ത്യന്‍ ടീമില്‍ താരത്തിന് അവസരം നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റിങ്കു സിംഗ് ഇപ്പോള്‍.

ഐപിഎല്ലിലെ ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 59.25 എന്ന ശരാശരിയില്‍ 474 റണ്‍സാണ് താരം സ്വന്തമാക്കിയത്. സീസണില്‍ ഇത്തരത്തിലൊരു പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചത് സന്തോഷം നല്‍കുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ തിരിച്ച് നാട്ടിലോട്ട് പോകും. കഠിനമായ പരിശീലനം തുടരും. എന്റെ കുടുംബം വലിയ സന്തോഷത്തിലാണ്. ഗുജറാത്തിനെതിരെ അഞ്ച് സിക്‌സുകള്‍ നേടിയ ശേഷം എന്നെ ഒരുപാട് പേര്‍ ബഹുമാനിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. അതില്‍ ഒരുപാട് സന്തോഷം. റിങ്കു സിംഗ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :