ബെൻ ഡെക്കറ്റിന് വിശ്രമം, സൗത്താഫ്രിക്കക്കെതിരായ ടി20 പരമ്പരയിലേക്ക് സാം കറനെ തിരിച്ചുവിളിച്ചു

Sam Curran
അഭിറാം മനോഹർ| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2025 (15:18 IST)
സൗത്താഫ്രിക്കക്കെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നും ഓപ്പണര്‍ ബെന്‍ ഡെക്കറ്റിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വിശ്രമം അനുവദിച്ചു. ഏകദിന പരമ്പരയിലെ 2 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇംഗ്ലണ്ട് 2-0ത്തിന് പരമ്പര നഷ്ടമാക്കിയിരുന്നു. ബെന്‍ ഡെക്കറ്റിന് പകരക്കാരനായി ഓള്‍റൗണ്ടര്‍ സാം കറനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.


ഇംഗ്ലണ്ടിലെ എല്ലാ ഫോര്‍മാറ്റുകളിലെയും പ്രധാനതാരമായ ബെന്‍ ഡെക്കറ്റ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ദി ഹണ്ട്രഡ് ലീഗിലും കളിച്ചിരുന്നു. ആഷസ് പരമ്പര കൂടി അടുത്ത് നടക്കാനുള്ള സാഹചര്യത്തിലാണ് താരത്തിന് ടീം വിശ്രമം അനുവദിച്ചത്. അതേസമയം ദി ഹണ്ട്രഡ് ലീഗില്‍ ഓവല്‍ ഇന്‍വിസിബിളിനെ മൂന്നാം ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ സാം കറന്റെ പങ്ക് വലുതായിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചത്. അയര്‍ലന്‍ഡിനെതിരെ വരാനിരിക്കുന്ന പരമ്പരയിലും സാം കറനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :