അഭിറാം മനോഹർ|
Last Modified തിങ്കള്‍, 17 ജൂലൈ 2023 (19:25 IST)
ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം തങ്ങളുടെ പരിശീലക സംഘത്തെ ഒഴിവാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ മൈക്ക് ഹെസ്സന്‍, മുഖ്യ പരിശീലകനായ സഞ്ജയ് ബംഗാര്‍ എന്നിവരെയാകും ടീം ഒഴിവാക്കുക എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ സെപ്റ്റംബറിലാണ് ഇരുവരുടെയും കരാര്‍ പുതുക്കേണ്ടത്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെയും മികച്ച നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കരാര്‍ പുതുക്കുന്നതിനെ പറ്റി ഫ്രാഞ്ചൈസി മാറിചിന്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈക്ക് ഹെസ്സന്‍ തന്നെയാണ് ഐപിഎല്‍ വനിതാ പോരാട്ടത്തിലെയും ബാംഗ്ലൂര്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സിന്റെ തലവന്‍. എന്നാല്‍ അഞ്ച് ടീമുകള്‍ മത്സരിച്ച കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു ബാംഗ്ലൂര്‍ ഫിനിഷ് ചെയ്തത്. 2019ലാണ് ഹെസ്സന്‍ ടീമിന്റെ ഭാഗമായത്. സഞ്ജയ് ബംഗാറിനെ 2022 സീസണിലാണ് ടീം മുഖ്യ പരിശീലകനായി നിയമിച്ചത്.