ഷാഹിദ് അഫ്രീദി ഇതിലും വേഗതയില്‍ എറിയും, ബാറ്റ് ചെയ്യുന്നത് ഗെയ്ല്‍ ആണെങ്കില്‍ ആറ് പന്തും സിക്‌സും അടിച്ചേനെ; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വ്യാപക ട്രോള്‍

സ്പിന്നറായ ഷാഹിദ് അഫ്രീദി പോലും 134 കി.മി. വേഗതയില്‍ പന്തെറിഞ്ഞിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്

രേണുക വേണു| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (10:05 IST)

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ട്രോളി സോഷ്യല്‍ മീഡിയ. ഫാസ്റ്റ് ബൗളര്‍ ആയിട്ടും ഒരു സ്പിന്നറുടെ വേഗതയില്‍ മാത്രമാണ് അര്‍ജുന്‍ പന്തെറിയുന്നതെന്നാണ് ആരാധകരുടെ ട്രോള്‍. 107.2 കി.മി വേഗതയില്‍ മാത്രമാണ് അര്‍ജുന്‍ ഇന്നലെ ഒരു പന്തെറിഞ്ഞത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ചാണ് ആരാധകരുടെ ട്രോള്‍.
സ്പിന്നറായ ഷാഹിദ് അഫ്രീദി പോലും 134 കി.മി. വേഗതയില്‍ പന്തെറിഞ്ഞിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഇത്രയും വേഗത കുറഞ്ഞ ബൗളിങ് രീതി കൊണ്ട് അര്‍ജുന്‍ അധികകാലം പിടിച്ചുനില്‍ക്കില്ലെന്ന് ആരാധകര്‍ പറയുന്നു. വെറും 120 കി.മി. മാത്രമാണ് അര്‍ജുന്റെ ശരാശരി വേഗത. 130 കി.മി. സ്പീഡില്‍ പോലും എറിയാന്‍ കഴിയുന്നില്ലെങ്കില്‍ അര്‍ജുന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
ക്രിസ് ഗെയ്‌ലിനെ പോലുള്ളവരാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ അര്‍ജുന്റെ ആറ് ബോളും അതിര്‍ത്തി കടത്തും. അത്ര സുഖമാണ് അര്‍ജുന്റെ വേഗത കുറഞ്ഞ പന്ത് കളിക്കാന്‍. ഷോയ്ബ് അക്തറിനെ പോലെയാണ് അര്‍ജുന്റെ റണ്ണപ്പ്. പക്ഷേ പന്തിന്റെ വേഗത സ്റ്റുവര്‍ട്ട് ബിന്നിയുടേതിനേക്കാള്‍ കുറവാണെന്നും ആരാധകര്‍ ട്രോളുന്നു. ബൗളിങ് സ്പീഡ് കൂട്ടാതെ അര്‍ജുന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. പവര്‍പ്ലേയില്‍ ഈ വേഗത വെച്ച് എറിയുകയാണെങ്കില്‍ ബാറ്റര്‍മാരുടെ കൈയില്‍ നിന്ന് കുറേ തല്ല് വാങ്ങിക്കൂട്ടേണ്ടി വരുമെന്നും ആരാധകര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :