അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (17:17 IST)
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെതിരെ നേരിട്ട കനത്ത് തോല്‍വിയില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ഷഹീന്‍ അഫ്രീദിയെ കണക്കറ്റ് പരിഹസിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഷഹീന്‍ അഫ്രീദിയ്ക്ക് നല്‍കുന്ന ഹൈപ്പ് അനാവശ്റ്റമാണെന്നും ഷഹീന്‍ അഫ്രീദി ഒരിക്കലും വസീം അക്രമല്ലെന്നും ശാസ്ത്രി പറഞ്ഞു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്ന വസീം അക്രമുമായി ഷഹീന്‍ താരതമ്യം ചെയ്യുന്നതിനെതിരെയാണ് ശാസ്ത്രി പൊട്ടിത്തെറിച്ചത്.
ഷഹീന്‍ മികച്ച ബൗളറാണ് എന്ന കാര്യം സമ്മതിക്കുന്നു. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് അയാള്‍ക്കുണ്ട്. പേസര്‍ നസീം ഷാ പാകിസ്ഥാനായി കളിക്കുന്നില്ല. ഷഹീന്‍ മികച്ച ബൗളറാണ്, എന്നാല്‍ ഒരിക്കലും വസീം അക്രമല്ല. അയാള്‍ക്ക് ഇത്രയധികം ഹൈപ്പ് നല്‍കേണ്ട കാര്യമില്ല. ഒരാള്‍ മികച്ച താരമാണെങ്കില്‍ ആ ലേബല്‍ മാത്രം നല്‍കിയാല്‍ മതിയാകും. അയാളൊരു മഹാനായ താരമല്ല എന്നത് നമ്മള്‍ അംഗീകരിക്കണം. ശാസ്ത്രി പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ 7 വിക്കറ്റിന് തോറ്റ മത്സരത്തില്‍ ഷഹീന്‍ അഫ്രീദി 6 ഓവറില്‍ 36 റണ്‍സ് വഴങ്ങി 2 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിജയത്തോടെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ
ഇന്ത്യ നേടുന്ന തുടര്‍ച്ചയായ എട്ടാമത് വിജയമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 181 റണ്‍സിന് ഓളൗട്ടായപ്പോള്‍ 30.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.