പയ്യന്മാർ വരട്ടെ, സഞ്ജുവിൻ്റെ രാജസ്ഥാൻ ടീമിലെത്തിച്ചത് 2 മലയാളി താരങ്ങളെ

അഭിറാം മനോഹർ| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (09:09 IST)
മിനിതാരലേലത്തിൽ രണ്ട് മലയാളി താരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. മലയാളി താരം കെ എം ആസിഫിനെ 30 ലക്ഷം രൂപയ്ക്കും ഓൾ റൗണ്ടർ അബ്ദുൾ ബാസിത്തിനെ 20 ലക്ഷം രൂപയ്ക്കും രാജസ്ഥാൻ വിളിച്ചെടുത്തു. നിലവിൽ സഞ്ജു സാംസൺ, ദേവ്ദത്ത് എന്നീ മലയാളികൾ രാജസ്ഥാൻ ടീമിലുണ്ട്.

മറ്റൊരു കേരളതാരമായ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് മുംബൈ ടീമിലെത്തിച്ചത്. 2017ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെയും 2021ൽ ഡൽഹി ക്യാപ്പിറ്റൽസ് ടീമിൻ്റെയും ഭാഗമായിരുന്നു വിഷ്ണു വിനോദ്. അറ്റാക്കിങ് മിഡിൽ ഓർഡർ ബാറ്ററാണ് വിഷ്ണു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :