അമേരിക്കയിൽ വേണ്ടത്ര സൗകര്യങ്ങളില്ല, നിലവാരമില്ലാത്ത പിച്ച്, അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ദ്രാവിഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 31 മെയ് 2024 (14:26 IST)
ടി20 ലോകകപ്പിനായുള്ള അമേരിക്കയിലെ പരിശീലന സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഇത് സംബന്ധിച്ച് ഐസിസിയില്‍ പരാതി ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ടി20 ലോകകപ്പിന് ദിവസങ്ങള്‍ മുന്‍പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒട്ടുമിക്ക താരങ്ങളും അമേരിക്കയിലെത്തിയിരുന്നു. തുടര്‍ന്ന് ടീമംഗങ്ങള്‍ പരിശീലനവും ആരംഭിച്ചിരുന്നു.

അമേരിക്ക നല്‍കിയ 6 പിച്ചുകളില്‍ മൂന്നെണ്ണം ഇന്ത്യ ഉപയോഗിച്ചെന്നും എന്നാല്‍ നിലവാരമില്ലാത്ത പിച്ചുകളായതിനാല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. കൂടാതെ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങളിലും ടീമിന് അതൃപ്തിയുണ്ട്. വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടത്തി അമെരിക്കയ്ക്ക് പരിചയമില്ലാത്തതാണ് ഇതിന് കാരണമെന്ന് പലരും ചൂണ്ടികാണിക്കുന്നു. ശനിയാഴ്ച ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തോടെയാകും ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിക്കുക. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അമേരിക്കയിലാകും ഇന്ത്യ കളിക്കുക. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :