രഹാനെ കളിക്കുന്നത് വാലറ്റക്കാരനെ പോലെ- രൂക്ഷവിമർശനവുമായി ഹർഭജൻ സിംഗ്

അഭിറാം മൻനോഹർ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (11:17 IST)
ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ഇന്ത്യൻ ബാറ്റിങ്ങ് നിരയുടെ മോശം ബാറ്റിങ്ങ് പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സിംഗ്. ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ സാധിക്കാത്തതിന്റെ പേരിൽ ഇന്ത്യൻ ബാറ്റിങ്ങ് നിരയെ വിമർശിച്ച ഹർഭജൻ പ്രധാനമായും ടീമിന്റെ ഉപനായകനായ അജീങ്ക്യ രഹാനെയെയാണ് കുറ്റപ്പെടുത്തിയത്. കിവീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി വെറും 16 റൺസാണ് രഹാനെക്ക് സ്കോർ ചെയ്യുവാനായിരുന്നത്.

കെയ്ല്‍ ജാമിസണ്‍, ട്രെന്‍ഡ് ബോള്‍ട്ട്, നെയ്ല്‍ വാഗ്നര്‍ എന്നിവരുടെ ഷോര്‍ട്ട് ബോളുകള്‍ കളിക്കാനാകാതെ രഹാനെ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു ക്രൈസ്റ്റ്ചർച്ചിൽ കാണാനായത്. ഷോട്ട് പന്തുകൾ കളിക്കുവാൻ ബുദ്ധിമുട്ടിയ രഹാനെയുടെ ഹെൽമറ്റിൽ രണ്ട് തവണയാണ് പന്തുകൊണ്ടത്. ഇതോടെയാണ് ഷോട്ട് പിച്ച് പന്തുകൾ കളിക്കുവാൻ ബുദ്ധിമുട്ടിയ താരത്തിനെതിരെ കമന്ററി ബോക്സിൽ നിന്നും ഹർഭജൻ പ്രതികരണവുമായെത്തിയത്. താരത്തിന്റെ ബാറ്റിങ്ങ് ടെക്‌നിക്കുകളെ ചോദ്യം ചെയ്‌ത ഹർഭജൻ രഹാനെ കളിക്കുന്നത് ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനെ പോലെയല്ല മറിച്ച് വാലറ്റക്കാരനെ പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. രഹാനെയുടെ കരിയറിലെ ഏറ്റവും മോശം ഇന്നിങ്സാണിതെന്നും ഹർഭജൻ വ്യക്തമാക്കി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :