അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (12:52 IST)
ലോർഡ്‌സിൽ ചരിത്രം സൃഷ്ടിച്ച് അജിങ്ക്യ രഹാനെ-ചേതേശ്വർ പൂജാര കൂട്ടുക്കെട്ട്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് രണ്ടുപേരും ചേർന്ന് പടുത്തുയർത്തിയത്. ഇരുവരും 100 റൺസിന്റെ കൂട്ടുക്കെട്ടാണ് സൃഷ്‌ടിച്ചത്. 1959ല്‍ ജയസിംഗ്‌റാവു ഘോര്‍പടെ- നരി കോണ്‍ട്രാക്റ്റര്‍ എന്നിവര്‍ സ്ഥാപിച്ച 83 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേർന്ന് തകർത്തത്.
ഇതോടെ മുഹമ്മദ് അസറുദ്ദീന്‍- ദിലീപ് വെങ്‌സര്‍ക്കാര്‍ സഖ്യം മൂന്നാം സ്ഥാനത്തായി.1986ല്‍ ഇരുവരും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി-ദിനേശ് കാർത്തിക് സഖ്യമാണ് നാലാമത്. 2007ല്‍ ഇരുവരും 59 റണ്‍സാണ് നേടിയത്. രണ്ടാം ടെസ്റ്റില്‍ രഹാനെ- പൂജാര സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രഹാനെ 61ഉം പൂജാര 45 റണ്‍സും നേടി പുറത്തായി. ലോര്‍ഡ്‌സില്‍ ഒരുദിവസം ശേഷിക്കെ ഇന്ത്യ 6 വിക്കറ്റിന് 181 എന്ന നിലയിലാണ്. 154 റൺസിന്റെ ലീഡാണ് ടീമിനുള്ളത്.