അനുബന്ധ വാര്‍ത്തകള്‍
- കരുൺ നായർക്ക് പകരം ദേവ്ദത്തോ?, വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം നാളെ
- കളിക്കാൻ ഇനിയും ബാല്യമുണ്ട്, വിരമിക്കൽ തീരുമാനത്തിൽ യൂടേൺ അടിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം, പാകിസ്ഥാനെതിരെ കളിക്കും
- India vs Pakistan: 180ന് മുകളിൽ നേടാമായിരുന്നു, 2 സെറ്റ് ബാറ്റർമാരും പുറത്തായത് ടീമിനെ ബാധിച്ചു: സൽമാൻ അലി ആഘ
- Haris Rauf: കോലിയ്ക്ക് വേണ്ടി ജയ് വിളിച്ച് ഇന്ത്യൻ ആരാധകർ, 6 റാഫേൽ വെടിവെച്ചിട്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് ഹാരിസ് റൗഫ്, വിവാദം
- ആ ഒരൊറ്റ സിക്സിലുണ്ട് അവന്റെ ക്ലാസ്, സഞ്ജുവിനെ പുകഴ്ത്തി സുനില്‍ ഗവാസ്കര്‍
ആർ അശ്വിൻ ബിഗ് ബാഷിലേക്ക്, താരത്തിനായി 4 ടീമുകൾ രംഗത്ത്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിഗ് ബാഷിനൊപ്പം ഐഎല്‍ടി20 താരലേലത്തിലും അശ്വിന് തന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബിഗ് ബാഷ് ലീഗിലെ 4 ടീമുകളാണ് അശ്വിനായി രംഗത്തുള്ളത്. സിഡ്നി തണ്ടര്‍, സിഡ്നി സിക്സേഴ്സ്, ഹൊബാര്‍ട്ട് ഹാരിക്കെയ്ന്സ്, അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് എന്നീ ടീമുകളാണ് അശ്വിനായി രംഗത്തുള്ളത്. ഐഎല്‍ടി20 ഡിസംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ബിഗ് ബാഷ് ലീഗ് ഡിസംബര്‍ 14നാണ് ആരംഭിക്കുന്നത്. ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.