അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (17:10 IST)
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണിംഗ് താരം ക്വിന്റണ്‍ ഡി കോക്ക്. അടുത്ത മാസം നടക്കുന്ന പാകിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ താരത്തെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തി. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെയാണ് 30കാരനായ താരം ഏകദിന ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി 155 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ഡി കോക്ക് 45.74 ശരാശരിയില്‍ 21 സെഞ്ചുറികളടക്കം 6770 റണ്‍സടിച്ചിട്ടുണ്ട്. ഏകദിന ടീമിന് പുറമെ പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്കും ഡി കോക്കിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര ടിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലാണ് ഡി കോക്ക് അവസാനമായി കളിച്ചത്.
അതിന് ശേഷം ഡികോക്കിനെ ടി20 ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല.