ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സാധ്യതയില്ല

മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടീമില്‍ തുടരും

രേണുക വേണു| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2024 (10:23 IST)

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി കെ.എല്‍.രാഹുലിനും റിഷഭ് പന്തിനും മുഖ്യ പരിഗണന നല്‍കും. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാകും ഇന്ത്യ ചാംപ്യന്‍സ് ട്രോഫിക്ക് പോകുക.

മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടീമില്‍ തുടരും. ഇക്കാരണത്താലാണ് സഞ്ജുവിന്റെ സാധ്യതകള്‍ പൂര്‍ണമായി അസ്തമിച്ചത്. രോഹിത് തന്നെയായിരിക്കും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിക്കുക. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഉപനായകന്‍.

സാധ്യത സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :