കോഹ്‌ലി തന്റെ കാലില്‍ വീണ് പൊട്ടി കരഞ്ഞെന്ന് സച്ചിന്‍

 പ്ലെയിംഗ് ഇറ്റ് മൈ വേ , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , വിരാട് കോഹ്‌ലി
മുംബൈ| jibin| Last Modified ശനി, 8 നവം‌ബര്‍ 2014 (15:36 IST)
സച്ചിന് ശേഷം ആര് എന്ന ചോദ്യത്തിന് ഒരു പരിധിവരെ ഉത്തരം കിട്ടിയത് വിരാട് കോ‌ഹ്‌ലിയുടെ ഉദയത്തിനു ശേഷമായിരുന്നു. സച്ചിന്റെ പാതയിലൂടെ സഞ്ചരിച്ച് മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കുന്നതില്‍ മികവ് കാട്ടിയ കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന് ശേഷവും പുതിയ കരുത്തായി. കളിക്കളത്തിലും ഡ്രസിങ്ങ് റൂമിലും സച്ചിനെ ബഹുമാനത്തോടെ എന്നും നോക്കിക്കണ്ട കോഹ്‌ലിക്ക് സച്ചിനുമായി ഉറ്റ ചങ്ങാത്തം ഉണ്ടായിരുന്നു. ഒരിക്കല്‍ കോലി സച്ചിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം പൊട്ടിക്കരഞ്ഞതായി പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥയില്‍ സച്ചിന്‍ വെളിപ്പെടുത്തുന്നുണ്ട്.


'' 2013 നവംബര്‍ 16ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടെസ്റ്റ് കളിക്കവേ താന്‍ ഡ്രസിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു. ഈ സമയം കോ‌ഹ്‌ലി എന്റെ അടുത്തേക്ക് നടന്നുവന്നു അടുത്തെത്തിയ കോ‌ഹ്‌ലി കരയുന്നുണ്ടായിരുന്നു. അടുത്തെത്തിയ അവന്‍ വളരെ നാളുകളായി പൊന്നുപോലെ കരുതിവെച്ചിരുന്ന ആം ബാന്‍ഡുകള്‍ എനിക്ക് തന്നു. പിന്നീട് ഒരു ചെറിയ അനുജനെ പോലെ എന്റെ കാലില്‍ തൊട്ട് വന്ദിച്ചു. ഞെട്ടിയ പോയ ഞാന്‍ അവനെ പിടിച്ചേഴുന്നേല്‍പ്പിച്ചു. ഒന്ന് കെട്ടിപ്പിടിച്ചാല്‍ പോരേ, കാലില്‍ തൊടുന്നത് എന്തിന് എന്നാണ് ഞാന്‍ കോ‌ഹ്‌ലിയോട് ചോദിച്ചതും ഞങ്ങള്‍ക്ക് ഇരുവരും കരഞ്ഞതും ഒരുമിച്ചായിരുന്നു.

കരച്ചില്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചു, പിന്നെ കോ‌ഹ്‌ലിയോട് തിരികെ പോയിരിക്കാന്‍ പറഞ്ഞു. അവന്‍ ഈറനണിഞ്ഞ കള്ളുകളോടെ തിരികെ പോയിരുന്നു. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു നിമിഷമാണത്. കോലിക്ക് കരിയറില്‍ എല്ലാ വിജയങ്ങളും ആശംസിക്കുന്നു ''. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് അസാമാന്യ പ്രതിഭകളായ സച്ചിനും കോ‌ഹ്‌ലിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്ലെയിംഗ് ഇറ്റ് മൈ വേയിലൂടെ സച്ചിന്‍ പറയുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :