Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Kohli- Bumrah
Kohli- Bumrah
അഭിറാം മനോഹർ| Last Updated: ഞായര്‍, 1 ജൂണ്‍ 2025 (13:30 IST)
ഇംഗ്ലണ്ടിനെതിരെ വരാനിക്കുന്ന ടെസ്റ്റ് പരമ്പരയെ ഒരു ചലഞ്ചായാണ് താന്‍ കാണുന്നതെന്ന് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്കിന്റെ ബിയോണ്ട് 23 പോഡ്കാസ്റ്റില്‍ പങ്കെടുക്കവെയാണ് വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയെ പറ്റി താരം മനസ്സ് തുറന്നത്. ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലി ബൗളര്‍മാര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ അവസരമൊരുക്കുമെന്നും ബുമ്ര പറഞ്ഞു.

ഇംഗ്ലണ്ടില്‍ പന്തെറിയുക എന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഇംഗ്ലണ്ടില്‍ കളിക്കുക എന്നത് വലിയൊരു ചലഞ്ചാണ്. ഡ്യൂക്‌സ് ബോളില്‍ പന്തെറിയുക എന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പന്ത് എത്രത്തോളം സ്വിങ് ചെയ്യുമെന്ന് എനിക്കറിയില്ല.ഇംഗ്ലണ്ടിലെ കാലാവസ്ഥയും ഡ്യൂക് ബോളിന്റെ സ്വഭാവവുമെല്ലാം ഒരു വെല്ലുവിളിയായാണ് ഞാന്‍ കാണുന്നത്. അതിനാല്‍ തന്നെ ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ്.ബുമ്ര പറഞ്ഞു.

അതേസമയം അമിതമായി അഗ്രസീവാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അത് തന്റെ ശൈലിയല്ലെന്നും ബുമ്ര വ്യക്തമാക്കി. അതേസമയം 3 ഫോര്‍മാറ്റുകളിലുമായുള്ള തന്റെ വര്‍ക്ക് ലോഡിനെ പറ്റിയും താരം മനസ്സ് തുറന്നു. 3 ഫോര്‍മാറ്റിലുമായി കളിക്കുമ്പോള്‍ ഏതെല്ലാം മത്സരങ്ങള്‍ കളിക്കണമെന്നതില്‍ സെലക്ടീവ് ആകേണ്ടത് കരിയറില്‍ ഒരു ഘട്ടത്തില്‍ ആവശ്യമായി വരുമെന്നും താരം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :