Mohammed Shami: 'നിങ്ങളെ ടീമിലെടുക്കാന്‍ നിര്‍വാഹമില്ല'; സെലക്ഷനു മുന്‍പെ ബിസിസിഐ ഷമിയെ അറിയിച്ചു

ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കാന്‍ പാകത്തിനു ഷമി പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍

India vs England, Mohammed Shami, Why Mohammed Shami ruled out, Shubman Gill
രേണുക വേണു| Last Modified ശനി, 24 മെയ് 2025 (18:09 IST)
Mohammed Shami
Mohammed Shami: പരുക്കിനു ശേഷമുള്ള തിരിച്ചുവരവില്‍ മുഹമ്മദ് ഷമി വേണ്ടത്ര ശോഭിക്കാത്തതാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിക്കാതിരിക്കാന്‍ കാരണം. ഇപ്പോഴത്തെ ഫോം വെച്ച് ടീമിലെടുക്കാന്‍ നിര്‍വാഹമില്ലെന്ന് ബിസിസിഐ മുഹമ്മദ് ഷമിയെ അറിയിച്ചിരുന്നു.

ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കാന്‍ പാകത്തിനു ഷമി പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. അതേസമയം ദേശീയ ടീമിലേക്ക് ഷമി ഉടന്‍ തിരിച്ചെത്തില്ലെന്നും സൂചനകളുണ്ട്. ജസ്പ്രിത് ബുംറയെയും മുഹമ്മദ് സിറാജിനെയും നിലനിര്‍ത്തിക്കൊണ്ട് പേസ് നിരയില്‍ സമ്പൂര്‍ണ അഴിച്ചുപണിയാണ് സെലക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്.

ശുഭ്മാന്‍ ഗില്ലിനെ നായകസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ഏറെ ആലോചിച്ച ശേഷമാണെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗില്ലിനെ നേതൃശേഷി വിലയിരുത്തുകയായിരുന്നു. ടീമിനെ മുന്നോട്ടു നയിക്കാനുള്ള മികവ് ഗില്ലിനുണ്ടെന്നാണ് വിശ്വാസം. വലിയ ഉത്തരവാദിത്തമാണെങ്കിലും മികച്ചൊരു കളിക്കാരനാണ് ഗില്ലെന്നും അദ്ദേഹത്തിനു ടീമിനെ നയിക്കാന്‍ സാധിക്കുമെന്നും സെലക്ടര്‍മാര്‍ വിലയിരുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :