"3 ആഴ്ച്ച, 3 വേദികൾ, അടച്ചിട്ട സ്റ്റേഡിയങ്ങൾ" ഐപിഎൽ നടക്കുമെന്ന് പീറ്റേഴ്‌സൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (09:59 IST)
കൊവിഡ് 19ന്റെ വ്യാപനത്തിന്റെ സാഹചര്യത്തിൽ മത്സരങ്ങൾ ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ. എന്നാൽ ഈ ആശങ്കകൽക്കിടയിലും ഐപിഎൽ മത്സരങ്ങൾ ഇത്തവണ സുഖമായി തന്നെ നടക്കുമെന്നാണ് മുൻ ഇംഗ്ലണ്ട് നായകനായ കെവിൻ പീറ്റേഴ്‌സൺ കരുതുന്നത്.കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭന്മുഖത്തിലാണ് താരം ഐപിഎൽ മത്സരങ്ങൾ നടക്കുമെന്ന് അഭിപ്രായപ്പെട്ടത്.

കൊറൊണ വൈറസ് പശ്ചാത്തലത്തിൽ ജൂലൈ-ഓഗസ്ത് മാസങ്ങളിൽ ഐപിഎൽ മത്സരങ്ങൾ നടത്തണമെന്നാണ് പീറ്റേഴ്‌സൺ അഭിപ്രായം.ഈ കാലയളവിൽ ഐപിഎൽ തുടങ്ങുകയും മൂന്നാഴ്ച്ചക്കകം അവസാനിക്കുകയും ചെയ്യണം. എല്ലാ താരങ്ങളും കളിക്കാനാഗ്രഹിക്കുന്ന ടൂർണമെന്റാണ് ഐപിഎൽ. അതുകൊണ്ട് തന്നെ ഐപിഎൽ മത്സരങ്ങൾ നടക്കണമെന്നാണ് ആഗ്രഹം.മൂന്ന് അടച്ചിട്ട സ്റ്റേഡിയങ്ങളിലായി ഐപിഎൽ മത്സരങ്ങൾ നടത്തണം. മൂന്നോ നാലോ ആഴ്ച്ചക്കുള്ളിൽ ഇങ്ങനെ ടൂർണമെന്റ് നടത്താനാകും.കാണികളുടെ ജീവൻ റിസ്ക്കെടുക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് കാണികൾക്ക് പ്രവേശനം വേണ്ടെന്ന് പറയുന്നത്.- പീറ്റേഴ്‌സൺ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :