അനുബന്ധ വാര്‍ത്തകള്‍
- Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്
- നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച
- Pat Cummins: ഐപിഎല്ലിൽ 9 ഇന്ത്യൻ നായകന്മാർക്ക് മുന്നിൽ വില്ലനായി ഒരേയൊരു വിദേശ നായകൻ, മിസ്റ്റർ സൈലൻസർ പാറ്റ് കമ്മിൻസ്
- എല്ലാ കളിയും ഒരേ ഗ്രൗണ്ടില്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കെ ഉണ്ടെന്ന് പാറ്റ് കമ്മിന്‍സ്
- ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി, ചാമ്പ്യൻസ് ട്രോഫിയിൽ ടീമിനെ നയിക്കാൻ പാറ്റ് കമ്മിൻസില്ല, പകരം പുതിയ നായകൻ!
Pat Cummins: ഓസീസിനെ ആശങ്കയിലാഴ്ത്തി കമ്മിന്‍സിന്റെ പരിക്ക്, ആഷസ് നഷ്ടമായേക്കും
ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ടീമിന് ആശങ്കയായി ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സിന്റെ പരിക്ക്. ലംബര്‍ ബോണ്‍ സ്ട്രസ് എന്ന നടുവേദനയില്‍ വലയുന്ന താരത്തിന് നവംബര്‍ 21ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനാവുമോ എന്ന ആശങ്ക ശക്തമാണ്. താരം പരിക്കില്‍ നിന്നും മോചിതനാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജൂലൈയില്‍ വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതുവരെയും കമ്മിന്‍സ് ബൗളിംഗ് പരിശീലനം പുനരാരംഭിച്ചിട്ടില്ല. പരിക്ക് ഭേദമായി വരുന്നുണ്ടെങ്കിലും തിടുക്കപ്പെട്ട് താരത്തെ തിരിച്ചെത്തിക്കുന്നത് പരിക്കിനെ വഷളാക്കും എന്നതിനാല്‍ വിദഗ്ധ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാകും തീരുമാനമുണ്ടാവുക. കമ്മിന്‍സിന് ഫിറ്റ്നസ് തെളിയിക്കാന്‍ എല്ലാ അവസരങ്ങളും നല്‍കുന്നുണ്ടെങ്കിലും ആഷസ് പരമ്പരയുടെ അവസാനത്തോടെ മാത്രമാകും കളിക്കാനാവുക എന്നാണ് ടീം വൃത്തങ്ങള്‍ നല്കുന്ന സൂചന.