രഞ്ജി ട്രോഫി: പാർഥിവിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവില്‍ ഗുജറാത്തിന് കന്നി കിരീടം

ആദ്യ രഞ്ജി ട്രോഫി കിരീടനേട്ടവുമായി ഗുജറാത്ത്

Ranji Trophy Final, Gujarat vs Mumbai, live cricket score, Ranji Trophy final live cricket score, Gujarat vs Mumbai live cricket score, Parthiv Patel ഇൻഡോർ, രഞ്ജി ട്രോഫി, ഗുജറാത്ത്, മുംബൈ, പാർഥിവ് പട്ടേല്‍
ഇൻഡോർ| സജിത്ത്| Last Modified ശനി, 14 ജനുവരി 2017 (16:21 IST)
ആദ്യ രഞ്ജി ട്രോഫി കിരീടനേട്ടവുമായി ഗുജറാത്ത്. കരുത്തരായ മുംബൈയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഗുജറാത്ത് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 312 റൺസ് എന്ന വിജയലക്ഷ്യം പാർഥിവ് പട്ടേലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയൂടെ മികവിൽ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.

വിക്കറ്റ് നഷ്ടം കൂടാതെ 47 റൺസ് എന്ന നിലയിലാണ് ഗുജറാത്ത് ഇന്നു ബാറ്റിങ് പുനഃരാരംഭിച്ചത്. 196 പന്തുകളില്‍ നിന്നായി 24 ഫോറുകൾ ഉൾപ്പെടെയാണ് ഇന്ത്യൻ താരം കൂടിയായ പാർഥിവ് പട്ടേല്‍ സെഞ്ച്വറി തികച്ചത്. മാൻപ്രീത് ജുനേജ 54 റൺസെടുത്തു ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണായക പങ്കാളിയായി.

ആദ്യ ഇന്നിങ്സിൽ 100 റൺസിന്റെ ലീഡ് വഴങ്ങിയ മുംബൈ രണ്ടാം ഇന്നിങ്സിൽ അഭിഷേക് നായർ നേടിയ 91 റൺസിന്റെ കരുത്തിലാണ് ഗുജറാത്തിനു മുന്നിൽ 312 റൺസിന്റെ വിജയലക്ഷ്യം കുറിച്ചത്. അതേസമയം മൽസരം സമനിലയിൽ അവസാനിച്ചാലും ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ ഗുജറാത്തിന് കിരീടം നേടാമെന്ന സ്ഥിതിതന്നെയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :