മികച്ച ഫോമും, അവസരങ്ങളും മുന്നിൽ, എന്നിട്ടും ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാനുള്ള വഴി സഞ്ജു നശിപ്പിക്കുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (19:02 IST)
ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്താനുള്ള അവസരം പാഴാക്കികളയുകയാണെന്ന് വിൻഡീസ് ഇതിഹാസ താരം ഇയാൻ ബിഷപ്പ്. ബെംഗളൂരുവിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെയാണ് ഇയാൻ ബിഷപ്പ് കുറ്റപ്പെടുത്തിയത്.

രാജ്യാന്തരക്രിക്കറ്റിൽ തിരിച്ചുവിളിക്കാൻ സമ്മർദ്ദം ചെ‌ലുത്താൻ സഹായിക്കുന്ന തന്റെ മികച്ച ഫോമും അതിനുള്ള അവസരങ്ങളും നഷ്ടപ്പെടുത്തുകയാണ് സഞ്ജു. ബട്ട്‌ലർ പരാജയപ്പെട്ടിടത്ത് തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ് സഞ്ജു ചെയ്യേണ്ടത്. ഇയാൻ ബിഷപ്പ് പറഞ്ഞു.

സഞ്ജു ഫോം ഔട്ടല്ല, സ‌ഞ്ജുവും ഹസരങ്കയും തമ്മിലുള്ള മത്സരമായിരുന്നു അത്. വളരെ വർഷമായി ഞാൻ സഞ്ജുവിന്റെ ആരാധകനാണ്. എന്നാൽ ഷോട്ട് സെലക്ഷനിലൂടെ തന്റെ നല്ല ഫോം സഞ്ജു പാഴാക്കുകയാണ്. ഇയാൻ ബിഷപ്പ് പറഞ്ഞു.

ഈ കളി വളരെ എളുപ്പമാണ്. അതിനാൽ ഞാൻ വ്യത്യസ്‌തമായ ചിലത് ചെയ്യാൻ പോകുന്നു എന്ന ചിന്താഗതിയാണ് എനിക്ക് സഞ്ജുവിൽ കാണാനാവുന്നത് എന്ന് കിവീസ് താരം ഡാനിയൽ വെട്ടോറി പറ‌ഞ്ഞു. 55 റണ്‍സ്, ഹൈദരാബാദിന് എതിരെ 48 റണ്‍സ്, ഡല്‍ഹിക്കെതിരായ ഇന്നിങ്സ് എന്നിവ മാറ്റി നിര്‍ത്തിയാല്‍ സഞ്ജുവിന്റെ നിരാശജനകമായ സീസണാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :