ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി നേടിയെടുത്ത് മായങ്ക്

ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി നേടിയെടുത്ത് മായങ്ക്

  mayank agarwal , team india , virat kohli , Australia , cricket , prithvi shaw , സിഡ്‌നി , മെല്‍‌ബണ്‍ , മായങ്ക് അഗര്‍വാള്‍ , ഇന്ത്യ
സിഡ്‌നി| jibin| Last Modified വ്യാഴം, 3 ജനുവരി 2019 (18:34 IST)
മെല്‍‌ബണിലെന്ന പോലെ സിഡ്‌നിയിലും ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ മികച്ച ഫോമിലാണ്. ഇതോടെ പല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കാന്‍ താരത്തിനായി.

സിഡ്‌നിയിലും തിളങ്ങിയതോടെ കരിയറിലെ ആദ്യ മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്ന് രണ്ട് അര്‍ധശതകങ്ങള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറായി മായങ്ക്. സുനില്‍ ഗവാസ്‌ക്കര്‍, പൃഥ്വി ഷാ എന്നിവരാണ് മുമ്പ് ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്നത്.

ഓസ്‌ട്രേലിയയില്‍ രണ്ട് അര്‍ധശതകങ്ങള്‍ നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് മയാ‍ങ്ക്. ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ആദ്യ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും മെല്‍ബണില്‍ മായങ്ക് സ്വന്തമാക്കി.

ഓസ്ട്രേലിയയില്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ബഹുമതി നേരത്തെ മായങ്ക് സ്വന്തമാക്കിയിരുന്നു.

മെല്‍‌ബണില്‍ ആദ്യ ഇന്നിംഗ്‌സില്‍ 76 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 42 റണ്‍സുമെടുത്ത മായങ്ക് സിഡ്‌നിയില്‍
112 പന്തുകളില്‍ നിന്ന് 77 റണ്‍സെടുത്തു. ഓസീസ് സ്‌പിന്നര്‍ നഥേന്‍ ലിയോണിനെ സിക്‍സര്‍ പറത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം പുറത്തായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :