എഴുതിതള്ളാന്‍ വരട്ടെ, ലോകകപ്പ് ഇന്ത്യയ്ക്കു തന്നെകിട്ടും: ഗാരി കിര്‍സ്റ്റണ്‍

ലോകകപ്പ്, ക്രിക്കറ്റ്, ഇന്ത്യ
ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (18:02 IST)
ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് നിലനിര്‍ത്തുമോ ഇല്ലയോ എന്നുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനിടെ കിരീടം ഇന്ത്യ നിലനിര്‍ത്തുമെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ചും ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റ്‌സ്മാനുമായിരുന്ന ഗാരി കിര്‍സ്റ്റണ്‍ പറയുന്നത്. ഇന്ത്യയ്ക്ക് കപ്പ് നിലനിര്‍ത്താന്‍ കഴിയും. ഇന്ത്യയെ എഴുതി തള്ളാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തരമാണ്. നോക്ക് ഔട്ട് മത്സരങ്ങള്‍ എങ്ങിനെ കളിക്കണമെന്ന് ഇന്ത്യന്‍ ടീമിന് നന്നായി അറിയാം- ഗാരി കിര്‍സ്റ്റണ്‍ പറഞ്ഞു.

ലോകകപ്പ് നിലനിര്‍ത്താനുള്ള എല്ലാ മികവും ഇന്ത്യയ്ക്കുണ്ടെന്നും ഇന്ത്യയെ എഴുതി തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറ്റിംഗാണ് ഇന്ത്യയുടെ ശക്തി. കോഹ്‌ലി,റെയ്‌ന, ധോണി എന്നിവര്‍ ലോകകപ്പ് ജേതാക്കളാണ്. നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. ഇവര്‍ക്ക് പുറമേ കുറേ യുവ പ്രതിഭകളുമുണ്ട്. അവരെ എഴുതിതള്ളാനാവില്ല. കിര്‍സ്റ്റണ്‍ പറഞ്ഞു.

അതേസമയം ഇന്ത്യയുടെ ബൌളിംഗ് ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാ ടീമിനും ദൗര്‍ബല്യങ്ങളുണ്ടാകുമെന്നും അതിനെ മാനേജ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2013 ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയ കാര്യവും കിര്‍സ്റ്റണ്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ പരിശീലകനായിരുന്നത് ഗാരി കിര്‍സ്റ്റണ്‍ ആയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :