അനുബന്ധ വാര്‍ത്തകള്‍
- Pak vs Eng Test: മുൾട്ടാൻ ഹൈവേയിൽ പോലും തോൽവി, ഈ പാക് ടീമിൽ ഒരു പ്രതീക്ഷയും വേണ്ട, ഇനി ചടങ്ങുകൾ മാത്രം, തെക്കോട്ട് എടുക്കാരായെന്ന് ട്രോളുകൾ
- Pakistan vs England Test: ആദ്യ ഇന്നിങ്ങ്സിൽ 550+ അടിച്ചിട്ടും തോൽക്കാനാവുമോ? പാകിസ്ഥാന് പുഷ്പം പോലെ സാധിക്കും
- Rohit Sharma: 'ഒരു മാറ്റവുമില്ല'; വീണ്ടും രണ്ടക്കം കാണാതെ പുറത്തായി രോഹിത് ശര്‍മ
- India vs New Zealand, 2nd Test, Day 3: പൂണെ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 359 റണ്‍സ്, സുന്ദറിന് നാല് വിക്കറ്റ്
- Sanju Samson: സഞ്ജു മെയിന്‍ ആകുന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ഒന്നാം വിക്കറ്റ് കീപ്പര്‍
Pakistan vs England Test Series: ചാരമായിട്ടില്ല, കനല് ഇപ്പോഴും ശേഷിക്കുന്നു; 2021 നു ശേഷം നാട്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി പാക്കിസ്ഥാന്
ഒന്നാം ടെസ്റ്റില്‍ ഒരു ഇന്നിങ്സിനും 47 റണ്‍സിനുമാണ് ആതിഥേയരുടെ തോല്‍വി
Pakistan vs England Test Series
Pakistan vs England Test Series: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 നാണ് പാക്കിസ്ഥാന് വിജയിച്ചത്. റാവല്‍പിണ്ടിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റിനാണ് പാക്കിസ്ഥാന്റെ ജയം. ആദ്യ ടെസ്റ്റ് മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനു ശേഷം തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളും ജയിച്ചാണ് പാക്കിസ്ഥാന്റെ പരമ്പര നേട്ടം.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് 3.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒന്നാം ഇന്നിങ്സില്‍ 77 റണ്‍സ് ലീഡ് നേടിയ ആതിഥേയര്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സില്‍ 112 ന് ഓള്‍ഔട്ട് ആക്കി. നൊമാന്‍ അലി ആറ് വിക്കറ്റും സജിദ് ഖാന് നാല് വിക്കറ്റും വീഴ്ത്തി. 33 റണ്‍സെടുത്ത ജോ റൂട്ട് ആണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
സ്കോര്‍ കാര്‍ഡ്
ഒന്നാം ഇന്നിങ്സ്
ഇംഗ്ലണ്ട് - 267/10
പാക്കിസ്ഥാന് - 344/10
രണ്ടാം ഇന്നിങ്സ്
ഇംഗ്ലണ്ട് - 112/10
പാക്കിസ്ഥാന് - 37/1
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി തോറ്റ ശേഷം പാക്കിസ്ഥാന് പരമ്പര സ്വന്തമാക്കുന്ന രണ്ടാമത്തെ സീരിസ് ആണിത്. 1995 ല്‍ സിംബാബ്വെയ്ക്കെതിരെയാണ് പാക്കിസ്ഥാന് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2015 നു ശേഷം ആദ്യമായാണ് പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. മാത്രമല്ല 2021 നു ശേഷം പാക്കിസ്ഥാന് നാട്ടില്‍ ജയിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ഇത്.
ഒന്നാം ടെസ്റ്റില്‍ ഒരു ഇന്നിങ്സിനും 47 റണ്‍സിനുമാണ് ആതിഥേയരുടെ തോല്‍വി. രണ്ടാം മത്സരത്തില്‍ 152 റണ്‍സിനു ജയിച്ച് പാക്കിസ്ഥാന് പരമ്പര സമനിലയില്‍ ആക്കുകയായിരുന്നു.