ഇന്ത്യയ്ക്ക് കിവികളെ പേടി, പക്ഷേ പാകിസ്ഥാനെ എന്നും ന്യൂസിലൻഡിന് ഭയമാണ്: ഷോയെബ് അക്തർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (15:27 IST)
ടി20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ വിജയം നേടുമെന്ന് പ്രവചിച്ച് മുൻ പാക് പേസർ ഷോയെബ് അക്തർ. ന്യൂസിലൻഡിന് പാകിസ്ഥാനെ ഭയമാണെന്നും മികച്ച റെക്കോർഡാണ് ന്യൂസിലൻഡിനെതിരെ പാകിസ്ഥാനുള്ളതെന്നും പറഞ്ഞു.

ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ വിജയിക്കുന്നവരും ന്യൂസിലൻഡിനെതിരെ പരാജയപ്പെടുന്നവരുമാണ്. എന്നാൽ ന്യൂസിലൻഡിനെതിരായ പാക് റെക്കോർഡ് നോക്കിയാൽ അവർ ഞങ്ങൾക്കെതിരെ പരിഭ്രമിക്കുന്നതായി കാണാം. പാക് ടീമിനെതിരെ അവരുടെ റെക്കോർഡ് മോശമാണ്.ഇത്തവണ സെമിയിൽ എന്ത് സംഭവിക്കുമെന്ന് കാണാം. അക്തർ പറഞ്ഞു. ഈ ലോകകപ്പിൽ പാക് ഓപ്പണർമാർ പ്രതീക്ഷയ്ക്കൊത്ത് കളിച്ചിട്ടില്ലെന്നും മുഹമ്മദ് റിസ്‌വാനും ബാബർ അസവും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകുവെന്നും അക്തർ വ്യക്തമാക്കി.

പാക് കുന്തമുനയായ ഷഹീൻ ഷാ അഫ്രീദി ഇപ്പോഴും പൂർണമായും ഫിറ്റല്ലെന്നും പക്ഷേ ഷഹീൻ വിക്കറ്റുകളെടുക്കുന്നത് അവൻ്റെ ആത്മവിശ്വാസം ഉയർത്തുമെന്നും അക്തർ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :