അനുബന്ധ വാര്‍ത്തകള്‍
- സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു
- കിരീടം തരാം പക്ഷേ കണ്ടീഷനുണ്ട്, ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ പുത്തൻ ട്വിസ്റ്റ്
- ഗില്ലിനെ കൊണ്ടുവന്നിട്ട് എന്തുണ്ടായി?, സഞ്ജുവിനെ ഓപ്പണിങ്ങിൽ തിരിച്ചെത്തിക്കണമെന്ന് ശശി തരൂർ
- റൗഫ് നല്ലൊരു റൺ മെഷീനാണ്, പക്ഷേ ബൗളിങ്ങിലാണെന്ന് മാത്രം, ഹാരിസ് റൗഫിനോട് അരിശമടക്കാനാവാതെ വസീം അക്രം
- കപ്പ് കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമുണ്ടോ?,ട്രോഫി വാങ്ങാതെ കൈയ്യിൽ കിട്ടുമോ?, ഇന്ത്യൻ ടീമിനെതിരെ പാക് നായകൻ സൽമാൻ ആഘ
പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്
ഏഷ്യാകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെ പാകിസ്ഥാന് ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമില്‍ നിന്നാണ് താരത്തെ പുറത്താക്കിയത്. തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ സയിം അയൂബ് കണങ്കാലിനേറ്റ പരിക്കില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം തന്റെ താളം വീണ്ടെടൂക്കാനാണ് പ്രയാസപ്പെടുകയാണ്. ഏഷ്യാകപ്പില്‍ ദയനീയമായ പ്രകടനമാണ് താരം നടത്തിയത്.
ഏഷ്യാകപ്പിലെ 7 മത്സരങ്ങളില്‍ നാലിലും സയിം അയൂബ് ഡക്കായിരുന്നു. ഇന്ത്യക്കെതിരായ സൂപ്പര്‍ 4ല്‍ 21 റണ്‍സെടുത്തതാണ് ടൂര്‍ണമെന്റിലെ താരത്തിന്റെ മികച്ച പ്രകടനം. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും താരത്തിന് അവസരങ്ങള്‍ തുടര്‍ന്നും നല്കുന്നതില് വലിയ വിമര്‍ശനമുണ്ടായിരുന്നു. ബാറ്റിങ്ങിലെ മോശം പ്രകടനത്തിനിടയിലും ബൗളിങ്ങില്‍ തിളങ്ങാന്‍ അയൂബിന് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ 8 വിക്കറ്റുകളാണ് താരം നേടിയത്.