ബെൻ സ്റ്റോക്‌സ് തിരിച്ചെത്തുന്നു, ആഷസിനുള്ള ടീമിൽ ഉൾപ്പെടുത്തി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (18:16 IST)
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു.ഡിസംബര്‍ എട്ടു മുതല്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ സ്റ്റോക്ക്‌സ് കളിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തിങ്കളാഴ്‌ച അറിയിച്ചു.

മാനസികാരോഗ്യം കണക്കിലെടുത്താണ് താരം ക്രിക്കറ്റിൽ നിന്നും താത്‌കാലിക ഇടവേളയെടുത്തത്. ഐ.പി.എല്‍ 14-ാം സീസണിലെ ആദ്യ മത്സരത്തിനിടെ താരത്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്റ്റോക്‌സിനെ ആഷസിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതൃസമയം സഹതാരങ്ങളെ കാണാനും അവരുമൊപ്പം കളീക്കളത്തിൽ ഇറങ്ങാനുമായുള്ള കാത്തിരിപ്പിലാണ് താനുള്ളതെന്ന് സ്റ്റോക്‌സ് പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :