India vs Pakistan: പഹൽഗാം ഭീകരാക്രമണം തടസമായേക്കില്ല, ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് സാധ്യത തുറക്കുന്നു

India vs Pakistan Live Scorecard, India vs Pakistan, Champions Trophy 2025, India Pakistan Live Score Card, India Pakistan Match Result, India vs Pakistan Match, India vs Pakistan Cricbuzz, India vs Pakistan Jio Hotstar
India vs Pakistan Live Score Card
അഭിറാം മനോഹർ|
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത് തുടരാന്‍ സാധ്യത. 2025ലെ ഏഷ്യാകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുമെന്നാണ് ക്രിക് ബസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025ലെ ഏഷ്യാകപ്പ് ടൂര്‍ണമെന്റ് മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും സെപ്റ്റംബര്‍ 10ന് ഉദ്ഘാടന മത്സരം നടത്താനായേക്കുമെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ടി20 ഫോര്‍മാറ്റിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറിനും പിന്നാലെ ഇന്ത്യ- പാക് മത്സരങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ മാറ്റം വന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ കാര്യം തീരുമാനിക്കാന്‍ ജൂലായ് ആദ്യവാരം എസിസി യോഗം ചേരുമെന്നും 6 ടീമുകള്‍ പങ്കെടൂക്കുന്ന ടൂര്‍ണമെന്റിന്റെ പൂര്‍ണ ഷെഡ്യൂള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തവണ ഇന്ത്യയിലാണ് ഏഷ്യാകപ്പ് മത്സരങ്ങളെങ്കിലും നിഷ്പക്ഷ വേദിയിലാകും പാകിസ്ഥാന്റെ മത്സരങ്ങള്‍ സംഘടിപ്പിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :