ഒരു സിക്സ്, ശേഷം ഔട്ട്; എന്താണ് സഞ്ജു ഇങ്ങനെ? കിട്ടിയ അവസരം പാഴാക്കി വീണ്ടും താരം

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 31 ജനുവരി 2020 (13:05 IST)
ന്യൂസിലന്‍ഡിനെതിരെ വെല്ലിങ്ടണിൽ നടക്കുന്ന നാലാം ടി20യില്‍ ഓപ്പണറായി ഇറങ്ങാൻ സഞ്ജു സാംസണ് ടീം ഇന്ത്യ അവസരം നൽകിയെങ്കിലും വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താൻ താരത്തിനായില്ല. അഞ്ച് പന്തില്‍ ഒരു സിക്‌സ് സഹിതം എട്ട് റണ്‍സെടുത്ത് സഞ്ജു പുറത്തായി.

കുഗ്ലിഞ്ജിന്റെ പന്ത് സഞ്ജു ഉയർത്തി അടിച്ചെങ്കിലും സത്‌നർ കൈപ്പിടിയിലാക്കിയതോടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് അവിടെ വീണു. അവസരം നൽകുന്നില്ല എന്ന ആക്ഷേപങ്ങൾക്കൊടുവിൽ നിരവധി തവണ ടീമിൽ ഇടം നൽകിയെങ്കിലും ഇത് രണ്ടാം തവണയാണ് സഞ്ജുവിനെ കോഹ്ലിയും കൂട്ടരും ബാറ്റിങ്ങിനായി ഇറക്കിയത്.

രോഹിത്ത് ശര്‍മ്മയ്ക്ക് പകരക്കാരനായാണ് ഓപ്പണറായി സഞ്ജുവിന് അവസരം നല്‍കിയത്. എന്നാൽ, ഓപ്പണറായി ഇറങ്ങിയിട്ട് കൂടി സഞ്ജുവിന് പിടിച്ച് നിൽക്കാൻ സാധിച്ചില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്. ബൌളിന്റെ സ്വഭാവം തിരിച്ചറിയാതെയാണ് സഞ്ജു ആഞ്ഞടിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്. ഇതോടെ സഞ്ജു ടീം ഇന്ത്യയില്‍ ഇനി തുടരുമോയെന്ന കാര്യം സംശയത്തിലായി.

എന്നാൽ, അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ 3-0ത്തിന് ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞ സാഹചര്യത്തിൽ ഇനി ബാക്കിയുള്ളത് ഒരു മത്സരം കൂടിയാണ്. പരമ്പര നേടാൻ സാധിച്ചതിനാൽ ഒരിക്കൽ കൂടി സഞ്ജുവിന് ടീം ഇന്ത്യ അവസരം നൽകുമെന്ന് തന്നെയാണ് കരുതുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :