ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ന് ആരംഭിക്കും

മെല്‍ബണ്‍| Last Modified വെള്ളി, 16 ജനുവരി 2015 (11:35 IST)
ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ന്
ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. പരമ്പരയിലെ ഇന്ത്യയുടെ മത്സരം ഞായറാഴ്ചയാണ്. മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.

ഓസ്‌ട്രേലിയന്‍ ടീമില്‍ ഇന്ത്യന്‍ വംശജനായ ഗുരീന്ദര്‍ സന്ധുവിനെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതോടെ
ഓസീസ് ടീമില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍വംശജനായി മാറിയിരിക്കുകയാണ് ഗുരീന്ദര്‍ സന്ധു.

ടൂര്‍ണമെന്റ് ലോകകപ്പിന് മുന്‍പ് ടീമിനെ തയ്യാറാക്കാനുള്ള അവസരമായാണ് മൂന്ന് ടീമുകളും കാണുന്നത്. അതിനാല്‍ മത്സരങ്ങളെല്ലാം ടീമുകള്‍ക്ക് നിര്‍ണ്ണായകമാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :