ഏകദിന റാങ്കിങ്: ബൗളര്‍മാരില്‍ സിറാജ് ഒന്നാമന്‍

രേണുക വേണു| Last Modified ബുധന്‍, 25 ജനുവരി 2023 (15:20 IST)

ഐസിസി ഏകദിന റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ജോ ഹെയ്‌സല്‍വുഡിനെ മറികടന്നാണ് സിറാജ് ഒന്നാം കരസ്ഥമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച ബൗളിങ് പ്രകടനമാണ് സിറാജിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. ആദ്യ പത്തില്‍ വേറൊരു ഇന്ത്യന്‍ ബൗളറും ഇല്ല.

സിറാജിന്റെ റേറ്റിങ് 729 ആണ്. 727 റേറ്റിങ് ഉള്ള ഹെയ്‌സല്‍വുഡാണ് രണ്ടാം സ്ഥാനത്ത്. ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് അഞ്ചാം സ്ഥാനത്ത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :