1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Newzealand pacer tim southee announces retirement from test cricket

കിവികളുടെ ഒരു ചിറക് കൂടെ വീണു, വെറ്ററൻ പേസർ ടിം സൗത്തി ടെസ്റ്റിൽ നിന്നും വിരമിച്ചു

Tim southee-newzealand Team
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യപിച്ച് ന്യൂസിലന്‍ഡ് വെറ്ററന്‍ പേസര്‍ ടിം സൗത്തി. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാകും ടിം സൗത്തി അവസാനമായി കളിക്കുക. തന്റെ ടെസ്റ്റ് കരിയറിന്റെ അവസാന മത്സരം ഹാമില്‍ട്ടണിലെ തന്റെ ഹോം ഗ്രൗണ്ടായ സെഡണ്‍ പാര്‍ക്കില്‍ ആയിരിക്കാമെന്ന് ടിം സൗത്തി പറഞ്ഞു.
 
 ടെസ്റ്റിലെ നീണ്ട 18 വര്‍ഷത്തെ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ ടീമില്‍ തുടരണമോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്നും ടിം സൗത്തി പറഞ്ഞു. അതേസമയം ശ്രീലങ്കക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ കളിക്കണമോ എന്ന കാര്യത്തിലും പിന്നീട് തീരുമാനം അറിയിക്കമെന്നും താരം അറിയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 104 മത്സരങ്ങളില്‍ നിന്നായി 385 വിക്കറ്റുകളാണ് ടിം സൗത്തി നേടിയിട്ടുള്ളത്. 200 ഏകദിനങ്ങളിലും 100 ടി20യിലും സൗത്തി ന്യൂസിലന്‍ഡിനായി കളിച്ചിട്ടുണ്ട്.
 
 
 
അടുത്ത ലേഖനം
ട്വിസ്റ്റോട് ട്വിസ്റ്റ്, പാകിസ്ഥാൻ കടുംപിടുത്തം നടത്തി പിന്മാറിയാൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ!