ഇന്ത്യക്കാർക്ക് എളുപ്പമല്ല, ഓസീസിൽ കാലുകുത്തിയാൽ ഓസ്ട്രേലിയൻ ആരാധകർ പരിഹസിക്കും: സൈമൺ ഡൗൾ

Indian Test team
Indian Test team
അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2024 (17:14 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ്ണ പരാജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനം നേടണെമെങ്കില്‍ ഓസീസിനെതിരായ അഞ്ച് ടെസ്റ്റുകളില്‍ നാലെണ്ണത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഇത് ഇന്ത്യയ്ക്ക് ദുഷ്‌കരമാകുമെന്ന് ഉറപ്പാണ്.


ഈ മാസം 22ന് പെര്‍ത്തിലാണ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. കഴിഞ്ഞ 2 തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നെങ്കിലും ഇത്തവണ നാട്ടിലേറ്റ പരാജയത്തിന്റെ ഭാരവുമായാണ് ഇന്ത്യ ഓസീസിലെത്തുന്നത്. ഇതോടെ ഓസീസില്‍ കാലുകുത്തിയത് മുതല്‍ ഇന്ത്യ ഓസീസ് ആരാധകരുടെ പരിഹാസവാക്കുകള്‍ കേള്‍ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരമായ സൈമണ്‍ ഡൗള്‍.


ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ 2 തവണയും വിജയിച്ചത് ഇന്ത്യയായിരിക്കാം. എന്നാല്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നത് മുതല്‍ 3-0ന് ഇന്ത്യ നാട്ടില്‍ തോറ്റത് പറഞ്ഞുകൊണ്ട് ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ ടീമിനെ പരിഹസിക്കും. ന്യൂസിലന്‍ഡിനെതിരെ കളിച്ച അതേ ടീം തന്നെയാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. അവിടെ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും സൈമണ്‍ ഡൗള്‍ വ്യക്തമാക്കി. ഇന്ത്യയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള 2 സ്പിന്നര്‍മാരുണ്ട്. സ്പിന്നിനെ ചെറുതായി തുണയ്ക്കുന്ന പിച്ചുകളില്‍ പോലും നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നിരിക്കെ റാങ്ക് ടര്‍ണറുകള്‍ ഉണ്ടാക്കിയതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമെന്നും മികച്ച ബാറ്റിംഗ് വിക്കറ്റുണ്ടാക്കി ബാറ്റര്‍മാര്‍ക്ക് മികവ് കാട്ടാന്‍ അവസരമൊരുക്കുന്നതിനൊപ്പം എതിര്‍ ടീമിലെ സ്പിന്നര്‍മാരേക്കാള്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടിയിരുന്നതെന്നും ഡൗള്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :