എന്‍ ശ്രീനിവാസന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 22 മെയ് 2014 (12:02 IST)
അധ്യക്ഷസ്ഥാനത്ത് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ശ്രീനിവാസനെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കുകയും പകരം സുനില്‍ ഗവാസ്‌ക്കറെയും ശിവലാല്‍ യാദവിനെയും ചുമതലക്കാരാക്കുകയും ചെയ്ത ബെഞ്ചില്‍ തന്നെ ഹര്‍ജി നല്‍കാന്‍ ജസ്റ്റിസ് ബിഎസ് ചൗഹാന്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടു.

പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കളിക്കാര്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ വിലക്കില്ലെന്നും ഇതുവരെ ആരോപണം തെളിയിക്കാന്‍ കഴിയാതിരുന്നിട്ടും തന്നെ മാത്രം ഐപിഎല്ലില്‍ നിന്ന് വിലക്കുന്നതില്‍ ന്യായമില്ലെന്നും ശ്രീനിവാസന്‍ ഹര്‍ജിയില്‍ പറഞ്ഞു.

എന്നാല്‍, ശ്രീനിവാസനെ വീണ്ടും ബിസിസിഐയുടെ അധ്യക്ഷസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനെ ഹര്‍ജിക്കാരായ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ എതിര്‍ത്തു. ശ്രീനിവാസന്‍ കോടതി ഉത്തരവ് ലംഘിക്കുകയാണെന്ന് കാണിച്ച് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ആദിത്യ വര്‍മ പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ശ്രീനിവാസന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ യോഗത്തില്‍ പങ്കെടുത്തുവെന്ന് കാണിച്ചാണ് ആദിത്യ വര്‍മ ഹര്‍ജി നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :