91 വര്‍ഷത്തിനിടെ ആദ്യം; ഒരു ബോള്‍ പോലും എറിയാതെ അഫ്ഗാനിസ്ഥാന്‍ - ന്യൂസിലന്‍ഡ് ടെസ്റ്റ് ഉപേക്ഷിച്ചു

91 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ബോള്‍ പോലും എറിയാതെ ടെസ്റ്റ് മത്സരം ഉപേക്ഷിക്കുന്നത്

Afghanistan vs New Zealand Test
രേണുക വേണു| Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (10:40 IST)
Afghanistan vs New Zealand Test

അഫ്ഗാനിസ്ഥാന്‍ - ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം പൂര്‍ണമായി ഉപേക്ഷിച്ചത്. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 13 വരെ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി മത്സരം ആരംഭിക്കാന്‍ സാധിക്കാത്ത വിധം ശക്തമായ മഴയാണ് നോയിഡയില്‍ പെയ്യുന്നത്.

91 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ബോള്‍ പോലും എറിയാതെ ടെസ്റ്റ് മത്സരം ഉപേക്ഷിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളില്‍ മഴ കുറവായിരുന്നെങ്കിലും ഗ്രൗണ്ടിലെ വെള്ളക്കെട്ട് കാരണമാണ് കളി നടക്കാതിരുന്നത്. മൂന്നാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ മഴ ശക്തമാകുകയും ചെയ്തു.

ഒരു മത്സരം മാത്രമാണ് ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ ഉള്ളത്. അഫ്ഗാനിസ്ഥാനില്‍ മത്സരം നടക്കാത്ത സാഹചര്യം ആയതിനാലാണ് ന്യൂട്രല്‍ വേദി എന്ന നിലയില്‍ ഇന്ത്യയിലേക്ക് കളി മാറ്റിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :