ഡാനിയല്‍ വെട്ടോറി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

  ഡാനിയല്‍ വെട്ടോറി , ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ഫൈനല്‍ , ക്രിക്കറ്റ്
ഓക്‌ലന്‍ഡ്| jibin| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (10:22 IST)
ലോകക്രിക്കറ്റിലെ മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായ ന്യൂസിലന്‍ഡിന്റെ ഡാനിയല്‍ വെട്ടോറി ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ന്യൂസീലന്‍ഡ് ടീം ഓക്ലന്‍ഡില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

2015 ലോകകപ്പില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ടീം അംഗങ്ങളും നായകന്‍ ബ്രണ്ടന്‍ മക്കല്ലം നല്‍കിയ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1997 ല്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ന്യൂസീലന്‍ഡിനുവേണ്ടി ടെസ്റ്റ് കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു.

നേരത്തെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വെട്ടോറിയെ മക്കല്ലം മുന്‍ കൈയ്യെടുത്ത് ലോകകപ്പില്‍ കളിപ്പിക്കുകയായിരുന്നു.
112 ടെസ്റ്റുകളില്‍ നിന്നായി 361 വിക്കറ്റുകള്‍ നേടിയപ്പോള്‍ 295 ഏകദിനങ്ങളില്‍നിന്ന് 305 വിക്കറ്റുകളും സ്വന്തമാക്കി. 2 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 36 വിക്കറ്റുകളെടുത്തു. കഴിഞ്ഞ ലോകകപ്പില്‍ 15 വിക്കറ്റുകളാണ് എടുത്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :