1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Namibia, zimbabwe qualified for 2026 T20 worldcup

ടി20 ലോകകപ്പ്: യോഗ്യത സ്വന്തമാക്കി നമീബിയയും സിംബാബ്‌വെയും

Namibia, zimbabwe,2026 T20 worldcup,cricket news,നമീബിയ, 2026 ടി 20 ലോകകപ്പ്, ക്രിക്കറ്റ് വാർത്ത
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് യോഗ്യത സ്വന്തമാക്കി സിംബാബ്വെയും നമീബിയയും. ആഫ്രിക്ക റീജിയണല്‍ സെമിഫൈനല്‍ മത്സരത്തില്‍ കെനിയയെ പരാജയപ്പെടുത്തിയാണ് സിംബാബ്വെ യോഗ്യത നേടിയത്. ടാന്‍സാനിയയെയാണ് നമീബിയ പരാജയപ്പെടുത്തിയത്. അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ്.
 
സിംബാബ്വെ 7 വിക്കറ്റിന് കെനിയയെ പരാജയപ്പെടുത്തിയപ്പോള്‍ ടാന്‍സാനിയക്കെതിരെ 63 റണ്‍സിന്റെ അനായാസ വിജയമാണ് നമീബിയ സ്വന്തമാക്കിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് നമീബിയ ടി20 ലോകകപ്പിന് യോഗ്യത നേടുന്നത്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ 12ലേക്ക് മുന്നേറാന്‍ നമീബിയയ്ക്ക് സാധിച്ചിരുന്നു.
അടുത്ത ലേഖനം
India W vs Pakistan W, ODI World Cup 2025: ഏഷ്യ കപ്പിനു പകരംവീട്ടുമോ പാക്കിസ്ഥാന്‍? 'നോ ഹാന്‍ഡ് ഷെയ്ക്ക്' തുടരാന്‍ ഇന്ത്യ