അഭിറാം മനോഹർ|
Last Modified വെള്ളി, 8 മാര്‍ച്ച് 2024 (14:28 IST)
വനിതാ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് മലയാളി താരം സജ്‌ന സജീവന്‍. യുപി വാരിയേഴ്‌സിനെതിരെ ഇന്നലെ നടന്ന പോരാട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഒപ്പം ഫീല്‍ഡിലും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ യുപി വാരിയേഴ്‌സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
6 കളികളില്‍ മുംബൈയുടെ നാലാമത്തെ വിജയമാണിത്. 6 കളികളില്‍ നാലിലും തോറ്റ യുപിയുടെ പ്ലേ ഓഫ് സാധ്യതകള്‍ അടഞ്ഞ മട്ടാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 45 റണ്‍സുമായി നാറ്റ് സ്‌കൈവറും 33 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും 39 റണ്‍സുമായി അമേല കെറുമാണ് മുംബൈയ്ക്കായി തിളങ്ങിയത്. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ സജന 14 പന്തില്‍ പുറത്താകാതെ 22 റണ്‍സ് സ്വന്തമാക്കി.
മുംബൈയ്ക്കായി അവസാന ഓവര്‍ എറിഞ്ഞ സജന 12 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരത്തില്‍ നിര്‍ണായകമായ 3 ക്യാച്ചുകളും സ്വന്തമാക്കാന്‍ താരത്തിനായി. സോഫി എക്ലിസ്റ്റണെ പുറത്താക്കാന്‍ സജനയെടുത്ത ക്യാച്ച് ടൂര്‍ണമെന്റിലെ തന്നെ മികച്ച ക്യാച്ചുകളില്‍ ഒന്നായിരുന്നു.