ആരും ഇവിടെ നിന്ന് എങ്ങോട്ടും പോകുന്നില്ല, സൂര്യയും ബുമ്രയും മുംബൈ വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഫ്രാഞ്ചൈസി

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2023 (16:50 IST)
രോഹിത് ശര്‍മയ്ക്ക് പരകരം ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ നായകനായതിനെ തുടര്‍ന്ന് മുംബൈ ക്യാമ്പില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും മുംബൈ ടീമിലെ പ്രമുഖതാരങ്ങളില്‍ പലരും ടീം വിടുമെന്നുമുള്ള അഭ്യൂഹങ്ങള്‍ നിഷേധിച്ച് മുംബൈ ഇന്ത്യന്‍സ്. ഒരു താരവും മറ്റ് ടീമുകളിലേക്ക് പോകില്ലെന്ന് മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ അറിയിച്ചതായി ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഹിത്തടക്കം ടീമിലെ എല്ലാതാരങ്ങളുമായും ആലോചിച്ച ശേഷമാണ് ക്യാപ്റ്റന്‍സി മാറ്റമെന്ന് അധികൃതര്‍ പറയുന്നു. നേരത്തെ രോഹിതിനെ നായകസ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ ടീമിനുള്ളില്‍ തന്നെ അസംതൃപ്തിയുണ്ടെന്നും ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് തുടങ്ങിയ താരങ്ങള്‍ ടീം വിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രോഹിത്തിന് വേണ്ടി 23 ഫ്രാഞ്ചൈസികള്‍ സമീപിച്ചെങ്കിലും താരത്തെ വിട്ടുനല്‍കാന്‍ മുംബൈ തയ്യാറായില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. നേരത്തെ രോഹിത്തിനായി ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ സമീപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ചെന്നൈ മാനേജ്‌മെന്റ് വാര്‍ത്ത തള്ളികളഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :