ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് കോഹ്‌ലിയും രോഹിത്തുമല്ല; തുറന്ന് പറഞ്ഞ് മുന്‍ പാക് നായകന്‍

 dhoni , team india , world cup , kohli , zaheer abbas , സഹീർ അബ്ബാസ് , ലോകകപ്പ് , ധോണി , ക്രിക്കറ്റ്
ന്യൂഡല്‍ഹി| Last Modified ചൊവ്വ, 21 മെയ് 2019 (18:53 IST)
വരാന്‍ പോകുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കരുത്തും തുറുപ്പുചീട്ടും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയായിരിക്കുമെന്ന് പാകിസ്ഥാന്‍ മുൻ ക്യാപ്‌റ്റന്‍ സഹീർ അബ്ബാസ്.

ധോണി ലോകകപ്പിന് എത്തുമ്പോള്‍ പലവിധ പ്രത്യേകതകളുണ്ട്. അനുഭവ സമ്പത്തും സമ്മർദ്ദ നിമിഷങ്ങളെ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ മിടുക്കാവും ഇന്ത്യന്‍ ടീമിന് ഏറ്റവും വലിയ ആശ്രയമാകുക. ഈ മികവ് കൊണ്ട് തന്റെ എല്ലാ പോരായ്‌മകളെയും മറികടക്കാന്‍ അദ്ദേഹത്തിനാകുമെന്നും സഹീർ അബ്ബാസ് പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ ബുദ്ധികേന്ദ്രം ധോണിയെന്ന പ്രതിഭാശാലിയിലാണ്. രണ്ട് തവണ ലോകകപ്പ് ഉയര്‍ത്തിയ മുന്‍ ക്യാപ്‌റ്റനാണ് അദ്ദേഹം. വിരാട് കോഹ്‌ലിക്കും പരിശീലകന്‍ രവി ശാസ്‌ത്രിക്കും മഹിയുടെ അനുഭവസമ്പത്തു ഉപകാരപ്പെടുമെന്നും മുന്‍ പാക് താരം വ്യക്തമാക്കി.

പ്രായമേറുന്തോറും വിക്കറ്റിനു പിന്നിൽ കൂടുതൽ അപകടകാരിയായി വളരുന്ന ധോണിക്ക് ബാറ്റിംഗില്‍ മാത്രമാണ് പഴയ മികവ് കൈമോശം വന്നിട്ടുള്ളത്. പരിചയസമ്പന്നത കൊണ്ട് ഈ കുറവ് അദ്ദേഹം മറികടക്കുമെന്നും സഹീർ അബ്ബാസ് അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :