ധോണി ടീമില്‍ ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ ?; ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിക്കാന്‍ പോകുന്ന അഞ്ച് വിപത്തുകള്‍

കോഹ്‌ലി ഇന്ത്യന്‍ നായകനാകുമോ ?

ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 12 മെയ് 2016 (16:42 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് കൊതിപ്പിക്കുന്ന സംഭാവനകള്‍ നല്‍കിയ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയെക്കുറിച്ചാണ് ഇന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ട്വന്റി-20 ലോകകപ്പില്‍ സെമിയില്‍ വെസ്‌റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ഐപിഎല്ലില്‍ റൈസിംഗ് പുനെ സൂപ്പര്‍ ജയന്റ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്തായതോടെയാണ് ധോണിയുടെ രക്തത്തിനായി മുറവിളി ഉയരാന്‍ തുടങ്ങിയത്.

ധോണിയെ പുറത്താക്കി യുവതാരമായ വിരാട് കോഹ്‌ലിക്ക് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം നല്‍കണമെന്നാണ് പലവശത്തും നിന്ന് ആവശ്യമുയരുന്നത്. മഹിയെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ രാജിക്കായി ആരും പരസ്യമായ ആവശ്യം ഉന്നയിച്ചിട്ടില്ല. ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനാകുക എന്നത് പ്രധാനമന്ത്രിയോളം വരുന്ന ഒരു സ്ഥാനമായി കണക്കാക്കുന്നുണ്ടെങ്കിലും ഈ സ്ഥാനം സമ്മര്‍ദ്ദം സമ്മാനിക്കുന്ന ഒന്നാണെന്ന് ആര്‍ക്കും സംശമില്ല. ഈ സാഹചര്യങ്ങളെ മികച്ച രീതിയില്‍ അതിജീവിക്കാന്‍ ധോണിക്ക് മാത്രമെ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് കോഹ്‌ലിക്ക് വേണ്ടി ആരും തുറന്ന പോരിന് ഇറങ്ങാത്തതിന് കാരണം.

1. ആവശ്യ സമയത്തുള്ള ബുദ്ധിയും തന്ത്രവും:-

കളി കൈവിട്ട് പോകാതിരിക്കാന്‍ ഫീല്‍ഡില്‍ അതിവേഗം മാറ്റം വരുത്താനും ബോളര്‍മാരെ സമര്‍ദ്ദമായി ഉപയോഗിക്കാനുമുള്ള ധോണിയുടെ കഴിവ് കോഹ്‌ലിക്ക് ഇല്ല. സമ്മര്‍ദ്ദങ്ങളില്‍ തന്ത്രങ്ങള്‍ പാളി പോയാല്‍ കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള തന്ത്രം ധോണിയോളമുള്ള ഒരു താരവും നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല.

2. ക്രിക്കറ്റിനോടുള്ള സമീപനവും സ്വഭാവവും:-

ടെസ്‌റ്റില്‍ ആക്രമിച്ച് കളിക്കുന്ന കോഹ്‌ലിയുടെ രീതി മികച്ചതാണെങ്കിലും ഇതു ചിലപ്പോള്‍ തിരിച്ചടിയായേക്കാം. നിര്‍ണായക സമയങ്ങളില്‍ കളി കൈകാര്യം ചെയ്യുന്നതിനൊപ്പം സഹതാരങ്ങളെ ഉത്തേജിപ്പിക്കാനും ധോണിയുടെ കഴിവ് കോഹ്‌ലിക്കില്ല.
ചൂടന്‍ സ്വഭാവക്കാരനായ കോഹ്‌ലി എതിരാളികളുമായി വാക്കേറ്റം നടത്തുന്നത് പതിവാണ്.

3. ഇന്ത്യന്‍ നായകനെന്ന നിലയിലെ സമ്മര്‍ദ്ദം

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ്. ജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഒരു തോല്‍‌വി ഉണ്ടായാല്‍ പഴികളും എതിര്‍പ്പുകളും നാലു കോണുകളില്‍ നിന്നും ധാരാളമായി എത്തും. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായ സൌരവ് ഗാംഗുലിക്ക് പോലും സമ്മര്‍ദ്ദം താങ്ങാന്‍ പലപ്പോഴും പറ്റിയില്ല. ഈ സമയത്താണ് ചെറുപ്പത്തില്‍ തന്നെ ടീം ഇന്ത്യയുടെ നായകനായ ധോണി ഈ സാഹചര്യങ്ങളെ അതിജീവിച്ചത്.

4. ബാറ്റിംഗിന്റെ ശക്തി കുറയും:-

നിലവിലെ ഇന്ത്യന്‍ ടീം ആശങ്കകള്‍ സമ്മാനിക്കുന്നതാണ്. കോഹ്‌ലി അല്ലാതെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ആരും തന്നെ ടീമില്‍ ഇല്ല. കോഹ്‌ലി നിര്‍ണായക സംഭവനകള്‍ നല്‍കിയാലും കളി ജയിപ്പിക്കാന്‍ ധോണിയേപ്പോലെ കരുത്തനായ ഒരാള്‍ ടീമില്‍ ഇല്ല എന്നത് അപകടകരം തന്നെയാണ്.

5. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനീഷര്‍ എന്ന ഖ്യാതിയുള്ളത് ധോണിക്കാണ്. ആറാമതോ അഞ്ചാമതോ ആയി ക്രീസില്‍ എത്തുന്ന ക്രീസില്‍ നിന്നാല്‍ ജയം ഉറപ്പാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്. ധോണിക്ക് ശേഷം ഈ സ്ഥാനം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു താരം പോലും നിലവില്‍ ടീമില്‍ ഇല്ല.

ധോണിയുടെ വിരമിക്കല്‍ വിദൂരമല്ലെങ്കിലും അദ്ദേഹമില്ലാത്ത ടീം ഇന്ത്യ പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളെപ്പോലെ ആകാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ടീമിന്റെ പാതി ശക്തി ധോണിയുടെ തന്ത്രങ്ങളിലും സാന്നിധ്യത്തിലുമാണ്. എതിരാളികളെ ഞെട്ടിക്കുന്ന തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാനും വിജയിപ്പിക്കാനും മഹിക്ക് മാത്രമെ കഴിയു എന്നാണ് പൊതുവേയുള്ള സംസാരം.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :