ബംഗളൂരു|
jibin|
Last Updated:
ബുധന്‍, 11 മെയ് 2016 (17:00 IST)
ടീം ഇന്ത്യയുടെ നെടും തൂണാണ് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ടീമില്‍ ഏറ്റവും ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സുമുള്ള വെടിക്കെട്ട് താരമാണ് കോഹ്‌ലി. പിതാവ് മരിച്ച ദിവസവും കളിക്കാനിറങ്ങിയ കോഹ്‌ലിയുടെ ജീവിതവും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ അനുഭവത്തോട് ഏറെ ചേർന്നു നിൽക്കുന്നതാണ്.
ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കോഹ്‌ലി ജീവതത്തിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച ദിവസത്തെക്കുറിച്ച് പറയുന്നത്. കർണാടകയുമായുള്ള ഡൽഹിയുടെ രഞ്ജി മത്സരം നടക്കുന്നതിനിടെ 2006 ഡിസംബർ ഒൻപതാം തിയതിയാണ് പിതാവ് പ്രേം കോഹ്‌ലി മരിച്ചത്. ഡല്‍ഹി ഫോളോ ഓണിലേക്ക് നീങ്ങവെയും ഞാന്‍ 40 റൺസെടുത്തു നിൽക്കുന്ന സമയത്തുമാണ് മരണം സംഭവിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.
പുലര്‍ച്ചെ തന്നെ മരണവിവരം അറിഞ്ഞതോടെ വീട്ടില്‍ പോകണോ കളി തുടരണോ എന്ന കാര്യത്തില്‍ ഏറെ ചിന്തിച്ചു. ജീവതത്തിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച ദിവസവും നിമിഷവുമായിരുന്നു ഇത്. കളിച്ചു തുടങ്ങിയ മൽസരം പൂർത്തിയാക്കാത്തത് തെറ്റായി കാണുന്ന ഒരാളാണ് ഞാന്‍. അതിനാല്‍ അന്നു രാവിലെ ഡൽഹി ടീമിലെ പരിശീലകനെ ഫോണില്‍ വിളിച്ചു. വീട്ടില്‍ പൊകുന്നില്ലെന്നും എനിക്കന്ന് കളിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയെന്നും കോഹ്‌ലി വ്യക്തമാക്കി.
പിതാവ് മരിച്ചതിന്റെ വേദനയ്‌ക്കിടെയാണ് ഡല്‍ഹിക്കായി നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാനായി ഇറങ്ങിയത്.
സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് 90 റൺസെടുത്ത് ഡൽഹി ടീമിനെ ഫോളോ ഓണിൽനിന്നും രക്ഷിച്ച ശേഷമാണ് തിരിച്ചുകയറിയത്. അന്ന് എനിക്ക് പതിനെട്ട് വയസ് മാത്രമായിരുന്നു. എന്റെ തീരുമാനത്തില്‍ ടീം അംഗങ്ങള്‍ക്കും അധികൃതര്‍ക്കും അത്ഭുമാണ് ഉളവാക്കിയതെന്നും കോഹ്‌ലി പറഞ്ഞു.
പിതാവിന്റെ മരണത്തിന് പിന്നാലെ ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കാനെത്തിയ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ അനുഭവത്തോട് ഏറെ ചേർന്നു നിൽക്കുന്നതാണ് കോഹ്‌ലിയുടെ ജീവിതം. പിന്നീട് ടീം ഇന്ത്യയില്‍ എത്തിയ കോഹ്‌ലി ടീമിന്റെ നെടും തൂണായി മാറുകയും ചെയ്‌തു. സച്ചിന്‍ ഇന്ത്യന്‍ ടീമിന്റെ ആരായിരുന്നോ അതുപോലെയാണ് കോഹ്‌ലിയും ഇപ്പോള്‍.