പൂജ്യത്തിന് പുറത്താകുമോ എന്ന ഭയം ധോണിയെ വേട്ടയാടുന്നു

  ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരം , ഇന്ത്യാ ബംഗ്ലാദേശ് ക്രിക്കറ്റ്
മെല്‍ബണ്‍| jibin| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (17:25 IST)
ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യാ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുബോള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചരിത്രങ്ങളുണ്ട് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കും ഇന്ത്യക്കും. 2007 ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസില്‍ വെച്ചു നടന്ന മത്സരവും പരാജയവും ഇന്ത്യന്‍ നായകനെ ഇന്നും അലട്ടുന്നുണ്ട്.

2003ല്‍ ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യ 2007ല്‍ ഏറെ പ്രതീക്ഷകളുമായിട്ടാണ് വെസ്‌റ്റ് ഇന്‍ഡീസിന് വിമാനം കയറിയത്. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പോർട്ട് ഒഫ് സ്പെയിനിൽ നടന്ന മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. ആ മത്സരത്തില്‍ ധോണിയുടെ സംഭാവന '' പൂജ്യ'' മായിരുന്നു. ആ തോല്‍‌വിയോടെ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയോടും തോറ്റ ഇന്ത്യ അന്ന് ബര്‍മുഡയോട് മാത്രമാണ് ജയിച്ചത്. എന്നാൽ
ആ ടീമിൽ കളിച്ച ധോണി ഒഴികെ ആരും ഇപ്പോൾ ടീമിലില്ല. അതേ സമയം ഇന്ത്യയെ തോൽപ്പിച്ച ടീമിലുണ്ടായിരുന്ന തമിം ഇഖ്ബാൽ, ഷാക്കിബ് അൽഹസൻ,
മുഷ്ഫിഖ് ഉൾ റഹിം, മുഷറഫ് മൊർത്താസ തുടങ്ങിയവർ
ഇപ്പോഴും ബംഗ്ലാദേശ് ടീമിലുണ്ട്.

2015 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യാ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുബോള്‍ ധോണി ജയത്തിനൊപ്പം മികച്ച ഒരു ഇന്നിംഗ്‌സാകും സ്വപ്‌നം കാണുക. എന്നാല്‍ ഇന്ത്യക്കെതിരെ മാര്‍ച്ച് മാസങ്ങളില്‍ നടന്ന മത്സരങ്ങളിലെല്ലാം ജയിക്കാന്‍ കഴിഞ്ഞത് കടുവകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. വീണ്ടുമൊരു മാര്‍ച്ച് മാസം കൂടി വന്നതോടെ ലോകകപ്പിലെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ തങ്ങള്‍ക്ക് ആകുമെന്നാണ്
ബംഗ്ലാദേശ് കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :