MS Dhoni: ജഡേജയെ എടുത്തുയര്‍ത്തി, കണ്ണ് നിറഞ്ഞ് നിശബ്ദനായി നിന്നു; ചെന്നൈയുടെ സ്വന്തം തല, വൈകാരികം ഈ ദൃശ്യങ്ങള്‍

ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 30 മെയ് 2023 (07:52 IST)

MS Dhoni: മുന്‍പ് നാല് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ കിരീട ധാരണം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇനിയൊരു ഐപിഎല്‍ സീസണില്‍ കൂടി ധോണി കളിക്കുമോ എന്ന് ആരാധകര്‍ക്ക് ഉറപ്പില്ല. കരിയര്‍ അവസാനിപ്പിക്കാന്‍ ഇതാണ് ഉചിത സമയമെന്നാണ് കിരീടം ചൂടിയ ശേഷം ധോണി ആദ്യം പ്രതികരിച്ചത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനല്‍ മത്സരത്തില്‍ അവസാന ബോളില്‍ ഫോറടിച്ചാണ് രവീന്ദ്ര ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചത്. അവസാന രണ്ട് പന്തില്‍ 10 റണ്‍സ് ജയിക്കാന്‍ വേണ്ട സമയത്ത് സിക്‌സും ഫോറും നേടി ജഡേജ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഈ സമയത്തെല്ലാം ധോണിയെ പതിവിലും വിപരീതമായി ഏറെ വൈകാരികമായാണ് കണ്ടത്.
ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരശേഷം വിജയറണ്‍ കുറിച്ച ജഡേജയെ ധോണി എടുത്തുയര്‍ത്തുന്നുണ്ട്. ആദ്യമായാണ് ധോണി ഇത്തരത്തില്‍ വിജയം ആഘോഷിക്കുന്നത്. ജഡേജയെ ആലിംഗനം ചെയ്ത ശേഷം ധോണിയുടെ കണ്ണുകള്‍ നിറയുന്നതും വീഡിയോയില്‍ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :