പാകിസ്ഥാൻ ക്യാമ്പിനെ ആശങ്കയിലാഴ്‌ത്തി താരങ്ങൾക്ക് പനി, മാലിക്കും റിസ്‌വാനും കളിക്കുന്ന കാര്യം സംശയം

അഭിറാം മനോഹർ| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (12:32 IST)

ടി20 ലോകകപ്പിൽ ഓസീസിനെതിരെയുള്ള മത്സരത്തിനൊരുങ്ങുന്ന പാക് ടീമിന് കനത്ത തിരിച്ചടി. മികച്ച ഫോമിലുള്ള ക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനും കഴിഞ്ഞ മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ചുറി കണ്ടെത്തിയ പരിചയസമ്പന്നനായ ഷുഐബ് മാലിക്കും ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. ഇരുവർക്കും പനിയുണ്ട് എന്നതാണ് റിപ്പോർട്ട്.

ബുധനാഴ്‌ചത്തെ പരിശീലന സെഷനിൽ ഇരു താരങ്ങളും പങ്കെടുത്തിരുന്നില്ല. അതേസമയം കൊവിഡ് പരിശോധനാഫലം നെഗറ്റീവായത് ടീമിന് ആശ്വാസമാണ്. ടീമിലെ മറ്റുള്ളവരുടേയും ഫലം നെഗറ്റീവാണെന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നത്തെ ആരോഗ്യനില കണക്കിലെടുത്താകും താരങ്ങള്‍ കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച പാകിസ്ഥാന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു മുഹമ്മദ് റിസ്‌വാന്റെയും ഷുഐ‌ബ് മാലിക്കിന്റെയും പ്രകടനം. ഇന്ന് രാത്രി 7.30ന് ദുബായിലാണ് പാകിസ്ഥാന്‍-ഓസ്‌ട്രേലിയ സെമി പോരാട്ടം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :