ഇന്ത്യയുടെ ഇന്നിങ്‌സിനിടെ പാക്കിസ്ഥാന്‍ താരം മുട്ടുകുത്തി ഗ്രൗണ്ടില്‍ ഇരിന്നത് എന്തിന്? സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിനു പിന്നില്‍

രേണുക വേണു| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (20:02 IST)

പത്ത് വിക്കറ്റിനു ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് പാക്കിസ്ഥാന്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാന്റെയും ബാബര്‍ അസമിന്റെയും ഓപ്പണിങ് കൂട്ടുക്കെട്ടാണ് പാക്കിസ്ഥാന് പത്ത് വിക്കറ്റ് വിജയം സമ്മാനിച്ചത്. 55 പന്തില്‍ നിന്ന് പുറത്താകാതെ 79 റണ്‍സാണ് റിസ്വാന്‍ നേടിയത്. റിസ്വാന്റെ ബാറ്റിങ് ശ്രദ്ധിക്കപ്പെട്ടതു പോലെ മത്സരത്തിനിടെ റിസ്വാന്‍ ചെയ്ത മറ്റൊരു കാര്യവും ഏറെ ചര്‍ച്ചയായി.

ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ റിസ്വാന്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. ഡ്രിങ്ക്‌സിനായി ഇന്ത്യ ഇടവേളയെടുത്തപ്പോഴാണ് റിസ്വാന്‍ ഗ്രൗണ്ടില്‍ നമസ്‌കരിച്ചത്. മുസ്ലിം മതവിശ്വാസം അനുസരിച്ച് ദിവസത്തില്‍ അഞ്ച് തവണയാണ് നിസ്‌കരിക്കേണ്ടത്. ഇതിന്റെ ഭാഗമായാണ് റിസ്വാന്‍ ഗ്രൗണ്ടില്‍ നമസ്‌കരിച്ചത്. നമാസ് എന്നാണ് ഈ പ്രാര്‍ത്ഥന അര്‍പ്പിക്കുന്ന രീതി അറിയപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :