അനുബന്ധ വാര്‍ത്തകള്‍
- ജിതേഷ് കളിക്കുമെന്നാണ് എല്ലാവരും കരുതിയത്, ഞാനും ഗൗതം ഭായിയും ചിന്തിച്ചത് മറ്റൊന്ന്, സഞ്ജുവിനെ ടീമിലെടുത്തതിൽ സൂര്യകുമാർ യാദവ്
- Suryakumar Yadav on Sanju Samson: 'ശുഭ്മാനും ജിതേഷും ഉണ്ടല്ലോ, സഞ്ജു കളിക്കില്ലെന്ന് എല്ലാവരും കരുതി'; ഗംഭീറിന്റെ പ്ലാന്‍ വെളിപ്പെടുത്തി സൂര്യകുമാര്‍
- Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ
- 2024 സിയറ്റ് മികച്ച ടി20 ബാറ്റർ, പുരസ്കാരം സ്വന്തമാക്കി സഞ്ജു, വേദിയിൽ തിളങ്ങി രോഹിത്
- ഗില്ലിന് ക്യാപ്റ്റനാകണമെന്നുണ്ടായിരുന്നില്ല, ബിസിസിഐ സമ്മർദ്ദം ചെലുത്തി, ആരോപണവുമായി മൊഹമ്മദ് കൈഫ്
Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അഗാര്‍ക്കര്‍ നയിക്കുന്ന സെലക്ഷന് കമ്മിറ്റിയുടേത് തെറ്റായ തീരുമാനമാണെന്നും ധ്രുവ് ജുറലിനേക്കാള്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നത് സഞ്ജുവാണെന്നും കൈഫ് പറയുന്നു.
വെസ്റ്റിന്‍ഡീസിനെതിരായ ജുറലിന്റെ സെഞ്ചുറി പ്രകടനം മികച്ചതായിരുന്നു. ജുറല്‍ ഇന്ത്യയുടെ ഭാവിതാരമാണ് എന്നതിലും സംശയമില്ല. എന്നാല്‍ സഞ്ജുവിനെ ടീമില്‍ നിന്നും പുറത്താക്കിയത് തെറ്റായ തീരുമാനമാണ്. അഞ്ചാമതും ആറാമതുമായി ലോവര്‍ മിഡില്‍ ഓര്‍ഡറിലാണ് സഞ്ജു കളിക്കുന്നത്. ആ പൊസിഷനില്‍ ജുറലിനേക്കാള്‍ എത്രയോ മികച്ച താരമാണ് സഞ്ജു.